മകനോട് കോളനിയിലെ പത്തുവയസുകാരി മോശമായി പെരുമാറിയെന്നും ഐ ഡോണ്ട് കെയർ എന്ന് പറയാൻ മകനെ പഠിപ്പിച്ചിട്ടുണ്ടെന്നും അവന്തിക വെളിപ്പെടുത്തി.
തിരുവനന്തപുരം: ടെലിവിഷന്‍ പരമ്പരകളിലൂടെ ആരാധകരെ നേടിയിട്ടുള്ള താരമാണ് അവന്തിക. സോഷ്യല്‍ മീഡിയയിലും സജീവമാണ് അവന്തിക. താരത്തിന്റെ മകന്റെ ജന്മദിനം കൂടിയാണ് ഇന്ന്. രണ്ട് ദിവസം മുമ്പ് തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടില്‍ വച്ച് മകനോട് മോശമായി പെരുമാറിയതിനെക്കുറിച്ചാണ് അവന്തിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
''രണ്ട് ദിവസം മുമ്പ് എന്റെ മകന് ഹൃദയഭേദകമായൊരു അനുഭവമുണ്ടായി. പക്ഷെ ഭാഗ്യവശാല്‍ അവനത് മനസിലായില്ല. അതിനാല്‍ അവനെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയില്‍ ഒരു പത്ത് വയസുകാരിയുണ്ട്. സ്ഥിരമായി അവനോട് മോശമായി പെരുമാറുന്നത് ഞാന്‍ കാണാറുണ്ട്. പക്ഷെ ഞാന്‍ അവഗണിച്ചു. ആദ്യത്തെ സംഭവമുണ്ടാകുന്നത് അവന്‍ പ്ലേ ഗ്രൗണ്ടില്‍ കളിക്കാന്‍ പോയപ്പോഴാണ്. അവനോട് ഞാന്‍ വേറെ പ്ലേ ഏരിയയില്‍ പോകാമെന്നും മമ്മ കൂടെ വരാമെന്നും പറഞ്ഞു. അവനത് സമ്മതിച്ചു.'' അവന്തിക പറയുന്നു.
ഞാന്‍ അവിടെ പോവുകയാണെന്ന് അവര്‍ അവരോട് പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയുടെ മറുപടി നീ പോകുന്നത് നന്നായി എന്നായിരുന്നു. എന്നിട്ട് പൊട്ടിച്ചിരിച്ചു. അവന് അതെന്താണെന്ന് മനസിലായില്ല. രണ്ട് ദിവസം മുമ്പ് അവന്‍ പ്ലേ ഗ്രൗണ്ടില്‍ പോകണമെന്ന് വാശി പിടിച്ചു. ഞാന്‍ സമ്മതിച്ചു. ഈ പെണ്‍കുട്ടിയും അവിടെ ഉണ്ടായിരുന്നു. അവന്‍ അവളുടെ കൂടെ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ തൊടരുത് എന്ന് അവള്‍ വളരെ പരുഷമായി സംസാരിച്ചു എന്നാണ് അവന്തിക പറയുന്നത്.
ഞാനത് കേട്ട് അവനെ നോക്കി. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഐ ഡോണ്ട് കെയര്‍ എന്ന് പറയാന്‍ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ എനിക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. അതിനാല്‍ ഞാന്‍ ആ പെണ്‍കുട്ടിയേയും എന്റെ മോനേയും വിളിച്ചു. അവളോട് അവനെ കുഞ്ഞനിയനായി കാണാനും അവനോട് അവളെ ചേച്ചിയായി കാണാനും പറഞ്ഞു. ഞാന്‍ കരുതിയത് ഞാന്‍ ചെയ്തത് നല്ല കാര്യമാണെന്നാണ്'' താരം പറയുന്നു.
'കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം', പാപ്പുവിനെ ചേർത്ത് പിടിച്ച് അഭിരാമി സുരേഷ്
'എൻ്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ്'; വീഡിയോയുമായി അവന്തിക മോഹൻ