"മണിമുത്തിന്‍റെ മുഴുവൻ അണിയറപ്രവർത്തകരും. നന്ദി മാത്രം" എന്ന് പറഞ്ഞാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
തിരുവനന്തപുരം: ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍ സ്പര്‍ശം തുടങ്ങി നരവധി സീരിയലുകളിലൂടെ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അവന്തിക മോഹന്‍. മനോഹരമായ ബെല്ലി ഡാന്‍സ് കൊണ്ടെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുള്ള അവന്തികയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ ദിനത്തിൽ കിട്ടിയ ഇരട്ടി മധുരത്തെ കുറിച്ചാണ് താരം വാചാലയാകുന്നത്.
"എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം! എൻ്റെ ജന്മദിനമായ ജൂൺ 8 ന് എനിക്ക് പ്രപഞ്ചത്തിൽ നിന്ന് ഒരു അത്ഭുതകരമായ സമ്മാനം ലഭിച്ചു. മണിമുത്ത് എന്ന ചിത്രത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച നടിക്കുള്ള പുരസ്കാരം. ഇതിഹാസ നടൻ ശങ്കർ സാറിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതിഹാസ നടി ഷീല അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി. ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്.
ചിത്രങ്ങൾ സ്വൈപ്പ് ചെയ്‌താൽ സദസ്സിൽ ഒരു അഭിമാനിയായ അമ്മ ഇരിക്കുന്നത് കാണാമായിരുന്നു. മികച്ച സീരിയൽ വിജയിച്ചതിന് ടി എസ് സജി സാറിന് അഭിനന്ദനങ്ങൾ. ഞങ്ങൾ രണ്ട് അവാർഡുകൾ നേടി. ഛായാഗ്രാഹകൻ പ്രിയൻ ചേട്ടനും. "മണിമുത്തിന്‍റെ മുഴുവൻ അണിയറപ്രവർത്തകരും. നന്ദി മാത്രം" എന്ന് പറഞ്ഞാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
യക്ഷി ഫെയിത്ത്ഫുളി യുവര്‍സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക മോഹന്റെ അഭിനായരങ്ങേറ്റം. മോഡലിങിലൂടെ സിനിമയിലെത്തിയ നടി പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മിസ്റ്റര്‍ ബീന്‍, അലമാര തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്.
പവന്‍ കല്ല്യാണ്‍ ഉപമുഖ്യമന്ത്രിയായി; അല്ലു അര്‍ജുനെ 'അണ്‍ഫോളോ' ചെയ്ത് കസിന്‍ താരം !
ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം; 'അഡിയോസ് അമിഗോ' റിലീസ് തിയതി പ്രഖ്യാപിച്ചു