'നീ എന്റെ കോള്‍ എടുക്കാതിരിക്കുന്നത് എനിക്ക് വെറുപ്പാണ്': 'സ്പൈഷ്യല്‍ ഫ്രണ്ടിന്' അവന്തികയുടെ കുറിപ്പ്,വീ‍ഡിയോ

By Web Desk  |  First Published Jan 7, 2025, 10:34 PM IST

മിനിസ്‌ക്രീൻ താരങ്ങളായ അവന്തിക മോഹനും ഷഫ്‌ന നിസാമും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.


തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ട നടിമാരാണ് അവന്തിക മോഹനും ഷഫ്‌ന നിസാമും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. സൗഹൃദം പങ്കുവയ്ക്കുന്ന വീഡിയോകളും, ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോകളും എല്ലാം നേരത്തെ പുറത്തുവന്നതില്‍ നിന്ന് ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം എത്രത്തോളമാണെന്ന് പ്രേക്ഷകര്‍ക്കും അറിയാം.

മണിമുത്ത് എന്ന സീരിയലിലാണ് രണ്ടുപേരും നിലവില്‍ അഭിനയിക്കുന്നത്. ആ ലൊക്കേഷനില്‍ വച്ച് നടന്‍ സ്റ്റെബിന്‍ പകര്‍ത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് അവന്തിക മോഹനാണ്. ഷഫ്‌നയെ കെട്ടിപ്പിടിച്ച് കരയുന്ന അവന്തികയെയും, ഇമോഷണലായ ഷഫ്‌നയെയും വീഡിയോയില്‍ കാണാം. വീഡിയോയ്‌ക്കൊപ്പം ഒരു നെടുനീളന്‍ കുറിപ്പുമുണ്ട്. 

Latest Videos

'നീ എന്റേത് ആയതിനാല്‍ ഞാന്‍ അതി സമ്പന്നയാണ്. അവള്‍ എപ്പോള്‍ കരഞ്ഞാലും ഞാനും കരയും. അത്രയും അടുത്ത ബന്ധമാണ് നീയുമായി എനിക്ക്. എന്തിനും ഞാന്‍ നിന്നെ വിളിച്ച് ചോദിക്കും, കാരണം നിന്‍റെ അഭിപ്രായം എനിക്കത്രയും പ്രധാനപ്പെട്ടതാണ്. എന്റെ കാര്യങ്ങള്‍ എല്ലാം അത്രമാത്രം നിനക്കറിയാവുന്നതാണ്. ഇപ്പോള്‍ ഞാന്‍ ആകെ കരഞ്ഞുപോയി. പക്ഷേ ഇത് ആനന്ദക്കണ്ണീരാണ്'

എന്തെങ്കിലും കാര്യത്തിന് നമ്മളെപ്പോഴും വഴക്കടിക്കും, എനിക്കറിയാം ഞാന്‍ തന്നെയാണ് അടിയ്ക്ക് കാരണം. പക്ഷേ എപ്പോള്‍ വഴക്കടിച്ചാലും എനിക്കാ വഴക്ക് പെട്ടന്ന് തീര്‍ക്കണം. അവസാനം വരെ നീ എനിക്കൊപ്പം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം എന്റെ ജീവിതത്തില്‍ എന്നും നീ എനിക്ക് വേണം. നിന്നെ പോലൊരാള്‍ ജീവിതത്തില്‍ ഉണ്ടാവാന്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. 

അവസാനം നിന്നെ എനിക്ക് കിട്ടി. ഞാന്‍ എത്ര അനുഗ്രീതയാണ് ഹാപ്പി ന്യൂ ഇയര്‍. ഈ പോസ്റ്റ് നിന്റെ മുഖത്ത് ഒരു ചിരി കൊണ്ടുവരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ എന്റെ കോള്‍ എടുക്കാതിരിക്കുന്നത് എനിക്ക് വെറുപ്പാണ്- അവന്തിക കുറിച്ചു.

മറുപടിയുമായി കമന്റില്‍ ഷഫ്‌ന എത്തി. 'എന്നെ കരയിപ്പിക്കല്ലേ.. എനിക്ക് വേണ്ടിയുള്ള ന്യൂ ഇയര്‍ പോസ്റ്റ്. നീ ശരിക്കും സ്വീറ്റ് ആണ്. നിന്നെ ഞാന്‍ അത്രയും സ്‌നേഹിക്കുന്നു. നിന്നെയും നിന്റെ സൗഹൃദവും കിട്ടിയതില്‍ ഞാനാണ് ഭാഗ്യവതി. എപ്പോഴും നിനക്കൊപ്പം നിനക്കായി കൂടെയുണ്ടാവും. ഹാപ്പി ന്യൂ ഇയര്‍ ഡാര്‍ലിങ്' എന്നാണ് ഷഫ്‌നയുടെ മറുപടി.

മകനുണ്ടായ ഹൃദയഭേദകമായ അനുഭവം വെളിപ്പെടുത്തി അവന്തിക

'എൻ്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ്'; വീഡിയോയുമായി അവന്തിക മോഹൻ

 

click me!