'ഒടുവില്‍ അവന് മരുന്ന് കണ്ടെത്തി, അത് ക്യാന്‍സറിനുള്ളതായിരുന്നു': മകന്‍ പിന്നിട്ട അവസ്ഥ വിവരിച്ച് ആതിര മാധവ്

By Web Team  |  First Published Oct 14, 2023, 12:33 PM IST

കാനഡയില്‍ നിന്നും എത്തിയപ്പോള്‍ മകന് പനിയായി. കുട്ടിയെ പല ആശുപത്രികളിലും കാണിച്ചു. അവിടുന്നെല്ലാം എടുത്ത ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനിയില്‍ മാറ്റം വന്നില്ല. 


കൊച്ചി: കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യയായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്തമകൻ അനിരുദ്ധിന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് കുടുംബവിളക്കിൽ ആതിര ചെയ്തിരുന്നത്. ഗർഭിണിയായതിനെ തുടർന്നാണ് പരമ്പരയിൽ നിന്നും ആതിര പിന്മാറിയത്. തന്റെ വിശേഷങ്ങൾ എല്ലാം ആതിര യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആതിര മാധവ്. തന്‍റെ  മകന്‍റെ ജീവന് തന്നെ ഭീഷണിയായ അസുഖവും അതില്‍ നിന്നുള്ള അതിജീവനവുമാണ് ആതിര പറയുന്നത്. എല്ലാ അമ്മമാർക്കും അവബോധം നൽകാനായാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ആതിര വ്യക്തമാക്കുന്നുണ്ട്. കാനഡയിലായിരുന്ന ആതിര മകനുമായി തിരികെ ബാംഗ്ലൂരിലെത്തിയ സമയത്ത് മകന് കടുത്ത പനി ബാധിച്ചെന്നും മകന്‍ ഐസിയുവില്‍ ആയെന്നും ആതിര വീഡിയോയില്‍ പറയുന്നു. 

Latest Videos

undefined

നേരത്തെ താൻ കാനഡയിലേക്ക് പോയ വിശേഷം പ്രേക്ഷകരുമായി ആതിര പങ്കുവെച്ചിരുന്നു. കുഞ്ഞുമകനെയും കൂട്ടി ഒറ്റയ്ക്ക് മണിക്കൂറുകൾ നീണ്ട യാത്രയുടെ വിശേഷങ്ങൾ ഒക്കെയും ആതിര പങ്കുവച്ചിരുന്നു. കാനഡയിലെ വിശേഷങ്ങള്‍ ആതിര പങ്കുവച്ചതും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കണ്ടത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ് ആതിര ഇപ്പോള്‍ പറയുന്നത്. 

കാനഡയില്‍ നിന്നും എത്തിയപ്പോള്‍ മകന് പനിയായി. കുട്ടിയെ പല ആശുപത്രികളിലും കാണിച്ചു. അവിടുന്നെല്ലാം എടുത്ത ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനിയില്‍ മാറ്റം വന്നില്ല. അവസാനം അപ്പോളോയില്‍ എത്തിച്ചു. അവിടെ ആന്‍റി ബയോടിക് നല്‍കിയതോടെ പനി കുറഞ്ഞു. എന്നാല്‍ പിറ്റേന്ന് വീണ്ടും പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തി. കുട്ടിയുടെ ഒക്സിജന്‍ നില ഏറെ കുറഞ്ഞിരുന്നു. എക്സറേ എടുത്തപ്പോഴാണ് ന്യൂമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപ്പോള്‍ ഞെട്ടിപ്പോയി. 

എല്ലാ ചെക്കപ്പും നടത്തിയിട്ടും ഏഴാം ദിവസമാണ് ന്യൂമോണിയ ആണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ ഐസിയുവിലേക്ക് കുട്ടിയെ മാറ്റണം എന്ന് പറഞ്ഞു. കുട്ടിയെ മറ്റൊരു ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതൊന്നും കണ്ട് നില്‍ക്കാന്‍ തന്നെ സാധിച്ചില്ല. മൂന്ന് ദിവസം കൊണ്ട് ഭേദമാകും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നാല്‍ നാലാം ദിവസവും പനി കുറഞ്ഞില്ല.

അഡിനോ വൈറസ് കുട്ടിയുടെ ശരീരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് പിന്നെ കണ്ടെത്തി. അപകടകാരിയല്ലെങ്കിലും കൊവിഡിന് ശേഷം മ്യൂട്ടേഷന്‍ സംഭവിച്ചതിനാല്‍ ഇത് ശരീരത്തെ ബാധിക്കാം. കള്‍ച്ചര്‍ ചെയ്തപ്പോള്‍ അപ്പുവിന്‍റെ ശരീരത്തില്‍ രണ്ട് കോടിയിലധികം വൈറസ് ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ശ്വാസകോശത്തെ ബാധിച്ചതിനാല്‍ മരുന്ന് കൊടുക്കാന്‍ സാധിക്കില്ല. ഡോക്ടര്‍മാര്‍ ആകെ കുഴപ്പത്തിലായിരുന്നു. 

കാനഡയില്‍ നിന്നും ചേച്ചി ഉള്‍പ്പടെ ബെംഗലൂരില്‍ എത്തി. എനിക്ക് ചുറ്റുമുള്ളവരെ ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഞാന്‍ മരിച്ചാലും ആ സമയത്തെ പിന്തുണ മറക്കില്ല. അത്തരം ഒരു അവസ്ഥയായിരുന്നു അത്. എന്നാല്‍ കുട്ടിക്ക് നല്‍കാന്‍ മരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത് ക്യാന്‍സറിനുള്ള മരുന്നായിരുന്നു. കിഡ്നിയെ ബാധിക്കാന്‍ സാധ്യതയുള്ള മരുന്ന് ആ ആശുപത്രിയില്‍ ആദ്യമായാണ് ഒരു കുട്ടിക്ക് നല്‍കിയത്. 

അവസാനം ആ മരുന്ന് ഫലിച്ചു. വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനുശേഷം ഐസിയുവിൽ നിന്നും എന്‍റെ മകന്‍ പുറത്തുവന്നു. ഡിസ്ചാർജ് ആയി. എന്നാലും ഇനിയും മൂന്ന് നാല് മാസം എടുക്കും അവന് പൂര്‍ണ്ണമായും ഭേദമാകാന്‍. അമ്മമാരോടും മറ്റും പറയാനുള്ളത് ഇത് മാത്രമാണ് കുഞ്ഞുങ്ങൾക്ക് പനി വന്നിട്ട് മരുന്ന് കൊടുത്തിട്ടും മാറുന്നില്ലെങ്കിൽ നമ്മൾ ഒരുപാട് ശ്രദ്ധിക്കണം - ആതിര മാധവ് വീഡിയോയില്‍ പറയുന്നു. 

ലിയോയ്ക്ക് തിരിച്ചടി: ആ ഷോകള്‍ ക്യാന്‍സിലാക്കി, പണം മടക്കി നല്‍കി; ഞെട്ടലില്‍ വിജയ് ആരാധകര്‍.!

താടി വടിച്ച് ആത്മജക്ക് മുന്നിലെത്തി വിജയ്, കൈ തട്ടി മാറ്റി കുഞ്ഞ് ആത്മജ

 

click me!