പോസ്റ്റ് പാർട്ടം കാലഘട്ടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി. പോസ്റ്റ് പാർട്ടം സമയത്ത് പങ്കാളിക്ക് ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വീഡിയോ.
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. ഓഫ് സ്‌ക്രീനിലും അശ്വതി ആരാധകർക്ക് പ്രിയങ്കരിയാണ്. എഴുത്തുകാരി, മോട്ടിവേഷണൽ സ്‌പീക്കർ, ലൈഫ് കോച്ച് എന്നിങ്ങനെയുള്ള മേഖലകളിലും തിളങ്ങാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പോസ്റ്റ് പാർട്ടം കാലഘട്ടത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി. പോസ്റ്റ് പാർട്ടം സമയത്ത് പങ്കാളിക്ക് ഉള്ള ഉത്തരവാദിത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതിയുടെ വീഡിയോ. ഒരു സ്ത്രീ പ്രസവാനന്തര ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ച് പാർട്ണർക്ക് വ്യക്തമായ ധാരണ ഉണ്ടാകണം എന്ന് പറയുകയാണ് അശ്വതി. ഇത് എല്ലാവരും കടന്നു പോകുന്നതാണെന്ന് അവിടെ നിന്നും ഇവിടെ നിന്നും ആളുകൾ പറയുന്നുണ്ടാകും.
എന്നാൽ ആ പറയുന്നത് തെറ്റാണ്. എല്ലാവരും കടന്നു പോകുന്നു എന്ന് പറയുമ്പോൾ മറ്റൊരാൾക്ക് ആ അവസ്ഥ സീരിയസ് ആയിക്കൂടാ എന്ന് നിർബന്ധമില്ല. ആദ്യം വേണ്ടത് നിങ്ങളുടെ പാർട്ണറിനെ കേൾക്കുകയാണെന്ന് അശ്വതി പറയുന്നു. നമ്മൾ അവരെ കേൾക്കുമ്പോൾ നമ്മൾ അവർക്കൊരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് പാർട്ണണർക്ക് തോന്നണം. നമ്മൾ കൂടെയുണ്ടെന്ന് അവർ മനസിലാക്കണം. കുഞ്ഞിനെ മുലയൂട്ടുന്നതിലൊക്കെ സപ്പോർട്ട് ചെയ്യുക എന്നതാണ് മറ്റൊരു വലിയ കാര്യം.
ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. തമാശയ്ക്ക് പോലും ബോഡി ഷെയ്മിങ് നടത്തരുതെന്നും താരം തുറന്ന് പറയുന്നു.
ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്റ് ചെയ്യുകയോ ചെയ്യാതിരിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുക എന്നതാണെന്നും അശ്വതി പറഞ്ഞു.
'സിദ്ധാര്‍ത്ഥ്' ഇനി പുറംലോകം കാണുമോ?, 'കുടുംബവിളക്ക്' റിവ്യു
'പ്രായം തമ്മില്‍ മോഹം നല്‍കി' പാടി വീണ്ടും ബോബന്‍ ആലുംമൂടൻ, റീല്‍ ഹിറ്റ്