റീൽ-റിയൽ അമ്മമാർക്കൊപ്പം 'സാന്ത്വന'ത്തിലെ ദേവൂട്ടി; ഏറ്റെടുത്ത് ആരാധകർ

By Web Team  |  First Published Nov 26, 2023, 10:06 PM IST

സിനിമയിലും സീരിയലുകളിലുമായി തിളങ്ങിയ സജിത ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് തിരിച്ചെത്തിയത്.


സാന്ത്വനം എന്ന സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ രാജ് പ്രേക്ഷക മനസിൽ ഇടം നേടിയത്. സാന്ത്വനത്തിലെ അപ്പു എന്നാണ് രക്ഷ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്.

സംവിധായകൻ ആദിത്യൻറെ അപ്രതീക്ഷിത വിയോഗത്തോടെ കഥാ പശ്ചാത്തലത്തില്‍ മൊത്തമായി മാറ്റം വരുത്തി മുന്നേറുകയാണ് പരമ്പര. ദേവൂട്ടിയെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സാന്ത്വനത്തിലെ താരം. ഹരിയുടെയും അപ്പുവിന്റെയും മകളായാണ് ദേവൂട്ടി എത്തിയത്. ദേവൂട്ടിയുടെ വരവ് കാണിച്ചുള്ള പ്രമോ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഇതാരാണ് ഈ കുഞ്ഞുമിടുക്കിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സജിത ബേട്ടിയുടെ മകളായ ഇസയാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Raksha Raj (Appu) (@raksha_dellu)

മകളുടെ പുതിയ തുടക്കത്തില്‍ സന്തോഷം പങ്കിട്ട് സജിത എത്തിയിരുന്നു. താരങ്ങളെല്ലാം ദേവൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. സാന്ത്വനം ലൊക്കേഷനില്‍ മകളോടൊപ്പം സജിതയും എത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പമെല്ലാം ഇരുവരും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇസയ്ക്കും സജിതയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ രക്ഷ രാജും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സജിത ബേട്ടി നെഗറ്റീവ് കഥാപാത്രമായാണോ വരുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. 

ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; '​ഗുരുവായൂരമ്പലനടയില്‍' വൻ അപ്ഡേറ്റ്

സജിത ഈ പരമ്പരയില്‍ അഭിനയിക്കുന്നില്ല, അവരുടെ മകളാണ് ദേവൂട്ടിയെ അവതരിപ്പിക്കുന്നതെന്നായിരുന്നു മറ്റൊരാള്‍ മറുപടിയേകിയത്. ദേവൂട്ടി ശരിക്കും അപ്പുവിനെപ്പോലെ തന്നെയുണ്ട്, രണ്ടാളും നല്ല സാമ്യമുണ്ട്. ദേവൂട്ടിയെ എന്തിനാണ് എപ്പോഴും ശാസിക്കുന്നത്, കാഴ്ചയിലും അഭിനയത്തിലും മിടുക്കിക്കുട്ടിയാണ് ദേവൂട്ടി, ഫോട്ടോസ് അടിപൊളിയായിട്ടുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമയിലും സീരിയലുകളിലുമായി തിളങ്ങിയ സജിത ഇടവേള അവസാനിപ്പിച്ച് അടുത്തിടെയാണ് തിരിച്ചെത്തിയത്. ഉപ്പും മുളകില്‍ ഹൈമാവതിയെ അവതരിപ്പിക്കുന്നത് സജിതയാണ്. ബാലതാരമായി എത്തി പ്രേക്ഷക മനസിൽ ഇടം നേടിയ സജിതയുടെ വഴിയെ തന്നെയാണ് മകളും എന്നാണ് ആരാധകർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!