'അച്ഛന്‍ ഐസിയുവിൽ, കരച്ചില്‍ അടക്കി പിടിച്ച് ആ ഷോ ചെയ്തു'; ബഡായി ബംഗ്ലാവിലെ അമ്മായി

By Web Team  |  First Published Feb 28, 2024, 9:21 PM IST

പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചതാണ് പ്രസീതയുടെ വിശേഷം.


പ്രസീത മേനോന്‍ ഇന്നും അറിയപ്പെടുന്നത് ബഡായി ബംഗ്ലാവിലെ അമ്മായി എന്ന ലെവലില്‍ തന്നെയാണ്. ആ ഷോ ആണ് തനിക്ക് ഗംഭീരമൊരു മൈലേജ് തന്നത് എന്ന് പ്രസീത പറയുന്നു. നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും, പ്രൊഫഷണലി ഒരു അഭിഭാഷകയാണ് പ്രസീത. ഇപ്പോഴിതാ ബഡായി ബംഗ്ലാവിലെ വിശേഷങ്ങൾ സംസാരിക്കുകയാണ് നടി. 

"പാട്ട് ഇട്ട് ഡാന്‍സ് കളിച്ചോ എന്ന് പറഞ്ഞാല്‍ കളിക്കും. അവിടെ ഇമേജ് കോണ്‍ഷ്യസ് ഇല്ല. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്. അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോല്‍ പോലും ബഡായി ബംഗ്ലാവില്‍ ഞാന്‍ ഷോ ചെയ്തിട്ടുണ്ട്. കംപ്ലീറ്റ് ഓകെയാണെങ്കില്‍ വന്നാല്‍ മതി എന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന പറഞ്ഞിരുന്നു. പക്ഷെ ഇന്റസ്ട്രിയിലേക്ക് വന്നപ്പോള്‍ അച്ഛനും അമ്മയും തന്ന ആദ്യത്തെ പാഠം, ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍, അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ചെയ്ത് കൊടുക്കണം എന്നാണ്. 

Latest Videos

എല്ലാ സജ്ജീകരണങ്ങളോടെയും ഷോ എന്നെ കാത്ത് നില്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പറ്റില്ല, അപ്പോള്‍ അത് മാറ്റി വച്ച് ചെയ്യുക തന്നെ. കരച്ചില്‍ അടക്കി പിടിച്ചാണ് അന്ന് ആ ഷോ ചെയ്തത്. അതിന് ശേഷം ഞാന്‍ ഹോസ്പിറ്റലില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. കുഴപ്പമില്ല, ഡോക്ടര്‍ വന്നു നോക്കി, അച്ഛന്‍ ഓകെയാണ് എന്ന് പറഞ്ഞു. പക്ഷെ ആ നിമിഷം അനുഭവച്ചത് അനുഭവിച്ചതുതന്നെയാണ്" എന്ന് താരം പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ് കണ്ടു, ഉടൻ വിളിപ്പിച്ച് ഉലകനായകൻ, മനംനിറഞ്ഞ് ചിദംബരവും ടീമും

ഇപ്പോള്‍ പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചതാണ് പ്രസീതയുടെ വിശേഷം. ആഗ്രഹങ്ങളുമായി നടക്കുന്ന പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുക എന്നതാണ് തങ്ങളുടെ ഉദ്ദേശം എന്ന് പ്രസീതയും സഹോദരനും പറയുന്നു. ബിഹൈന്‍ഡ് വുഡ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!