'എന്നും സമ്മതം' പ്രണയ ജോഡി ജീവിതത്തിലും ഒന്നിക്കുന്നു; വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി

By Web Team  |  First Published Sep 18, 2023, 3:33 PM IST

ഇരുവീട്ടുകാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവരുടെ സമ്മതത്തോടെയാണ് എന്‍ഗേജ്‌മെന്‍റ് നടത്തിയത്. 


കൊച്ചി: എന്നും സമ്മതം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ താരജോഡികളാണ് അശ്വതിയും രാഹുലും. ഇരുവരും ഒന്നിക്കുന്നെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പരമ്പരയില്‍ അഭിനയിക്കുന്ന സമയത്ത് അശ്വതിയും രാഹുലും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. 

ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവീട്ടുകാരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവരുടെ സമ്മതത്തോടെയാണ് എന്‍ഗേജ്‌മെന്‍റ് നടത്തിയത്. യൂട്യൂബ് ചാനലിലൂടെയും ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും കുടുംബക്കാരെ മലയാളികൾക്ക് പരിചയമാണ്.

Latest Videos

ഇപപ്പോഴിതാ, ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് താരങ്ങൾ. 'ഇത് ഞങ്ങളുടെ വലിയൊരു ഡ്രീമായിരുന്നു. ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. സീരിയലിലെപ്പോലെയല്ല ഞങ്ങള്‍ ജീവിച്ച് തുടങ്ങുകയാണ്. പുതിയൊരു ലൈഫ് തുടങ്ങുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്. അതുപോലെ പേടിയുമുണ്ടെന്ന് അശ്വതി പറഞ്ഞപ്പോള്‍ പേടിക്കണ്ട ഞാനൊന്നും ചെയ്യില്ലെന്നായിരുന്നു' രാഹുലിന്റെ മറുപടി.

ഞങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ പലരും ഞങ്ങളെ വിമര്‍ശിച്ചിരുന്നു. ഞാന്‍ രാഹുലിന് ചേരുന്നയാളല്ല, വണ്ണം കൂടുതലാണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ഇഷ്ടപ്പെട്ട് ഒന്നാവാന്‍ തീരുമാനിച്ചവരാണ് ഞങ്ങള്‍. പിന്നെന്തിനാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെന്ന് മനസിലാവുന്നില്ല. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വല്ലാതെ വിഷമം തോന്നുമായിരുന്നു. പിന്നെപ്പിന്നെ അത് കാര്യമാക്കാതെയായി. ഞങ്ങളെങ്ങനെയാണോ അതേപോലെ തന്നെയാണ് ചാനലിലും വരുന്നത്. ഒന്നിച്ച് വീഡിയോ ചെയ്യുന്നതിനെ പോലും ചിലര്‍ മോശമായി വ്യഖ്യാനിച്ചിരുന്നു.

നിങ്ങളെപ്പോഴും ഒന്നിച്ചാണോ, വിവാഹം കഴിഞ്ഞോ എന്നൊക്കെയാണ് വീഡിയോ കാണുന്നവരുടെ ചോദ്യങ്ങള്‍. കാര്യങ്ങള്‍ അറിഞ്ഞിട്ടും ഇങ്ങനെ ചോദിക്കുന്നതാണ് ചിലര്‍. വിവാഹം കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങള്‍ തന്നെ പറഞ്ഞതാണ്. ആ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍ എന്നും ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. സീരിയല്‍ മേഖലയിലെ സഹപ്രവര്‍ത്തകരില്‍ നിരവധി പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കുചേരാനായി എത്തിയിട്ടുള്ളത്.

ട്രെന്‍റിംഗ് വിഭവം കഴിച്ച് പ്രേക്ഷകരുടെ വായില്‍ വെള്ളമൂറിച്ച് ഷെമി മാർട്ടിൻ

'കേദാറിൻറെ തൊട്ടിൽ കഥ'യുമായി സ്നേഹ ശ്രീകുമാർ

 

click me!