ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി 'സുമിത്രേച്ചിയുടെ മൂത്ത മരുമകള്‍' : വൈറലായി അശ്വതിയുടെ ചിത്രങ്ങൾ

By Web Team  |  First Published Sep 12, 2023, 2:07 PM IST

മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങുന്ന താരത്തിൻറെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 


തിരുവനന്തപുരം:  മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അശ്വതി ആഷ്. ഗ്ലാമര്‍ വേഷങ്ങളോട് പ്രത്യേക താത്പര്യമാണ് താരത്തിന്. മോഡേണ്‍ വേഷമാണെങ്കിലും നാടന്‍ വേഷമാണെങ്കിലും അശ്വതിയ്ക്ക് ഒരുപോലെ ഇണങ്ങും എന്നതാണ് പ്ലസ് പോയിന്‍റ്. 

അശ്വതി ആഷ് എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല, എന്നാല്‍ കുടുംബവിളക്കിലെ സുമിത്രയുടെ മൂത്ത മരുമകളെ അറിയാത്തവരുണ്ടോ. അനന്യ എന്ന കഥാപാത്രമായിട്ടാണ് കുടുംബവിളക്കില്‍ ആഷ് എത്തുന്നത്. ആതിര മാധവ് ആണ് നേരത്തെ ഡോക്ടര്‍ അനന്യയുടെ വേഷം ചെയ്തിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതോടെ ആതിര പിന്മാറിയതും, പകരക്കാരിയായി വന്നതാണ് അശ്വതി ആഷ്.

Latest Videos

മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങുന്ന താരത്തിൻറെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കുടുംബവിളക്കിലെ അനന്യയാണിതെന്ന് വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങളും വീഡിയോകളും.

എന്നാൽ അനന്യ ആരാധകർക്ക് താരത്തെ സോഷ്യൽ മീഡിയയിൽ മോഡേൺ വേഷത്തിൽ കണ്ട് ഏറെക്കുറെ പരിചിതമാണ് താനും. കുടുംബവിളക്കില്‍ ഇപ്പോള്‍ ആഷ് അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ. അതിന് കാരണം, തമിഴില്‍ ഒരു സീരിയലില്‍ നായികാ റോള്‍ ചെയ്യുന്ന തിരക്കിലാണ് നടി.

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച ആഷ് മനസ്സിനക്കരെ എന്ന സീരിയലിലാണ് ഏറ്റവുമാദ്യം അഭിനയിച്ചത്. അതിന് ശേഷമാണ് കുടുംബവിളക്കിലെ ഉള്‍പ്പടെ സീരിയലുകള്‍ കിട്ടിയത്. അനൂപ് മേനോന്‍ സംവിധാനം ചെയ്ത പദ്മ എന്ന സിനിമയിലും അശ്വതി ആഷ് അഭിനയിച്ചിട്ടുണ്ട്‌. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മോതലും കാതലും എന്ന സീരിയലിലെ കേന്ദ്ര നായികയായി വിലസുകയാണിപ്പോള്‍ ആഷ്. വേദ എന്നാണ് കഥാപാത്രത്തിന്റെ പേര്. വിക്രം - വേദ എന്ന ജോഡിയെ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രിയങ്കയെ ചൂണ്ടികാട്ടിയുള്ള താരതമ്യം പണിയായോ?; ജോ ജോനാസും സോഫിയ ടർണറും പിരിയാനുള്ള കാരണം.!

ചെന്നൈ സംഗീത നിശ: റഹ്മാനെ ക്രൂശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി റഹ്മാന്‍റെ മകള്‍ ഖദീജ

ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു: കുഞ്ചാക്കോ ബോബൻ

click me!