അശോക് സെല്‍വന്‍റെയും നടി കീര്‍ത്തി പാണ്ഡ്യന്‍റെയും വിവാഹം വരുന്ന സെപ്തംബര്‍ 13ന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചെന്നൈ: തമിഴ് സിനിമ രംഗത്തെ ഇപ്പോഴത്തെ ശ്രദ്ധേയനായ നടനാണ് അശോക് സെല്‍വന്‍. അടുത്തിടെ ഇറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. 33 വയസുകാരനായ നടന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അശോക് സെല്‍വന്‍റെയും നടി കീര്‍ത്തി പാണ്ഡ്യന്‍റെയും വിവാഹം വരുന്ന സെപ്തംബര്‍ 13ന് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍ ചില ചിത്രങ്ങളില്‍ ഇവര്‍ പ്രധാന നായിക വേഷത്തില്‍ എത്തിയിരുന്നു. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച വേഷമാണ് കീര്‍ത്തി ചെയ്തത്. മലയാള ചിത്രം ഹെലന്‍റെ റീമേക്കായിരുന്നു ഈ ചിത്രം.
പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ ചെന്നൈയാണ് കഥ പരിസരം. സെപ്തംബറില്‍ ഈ ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് അശോക് സെല്‍വന്‍ കീര്‍ത്തി വിവാഹം ഉണ്ടാകും എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
മലയാളത്തില്‍ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തില്‍ ഒരു പ്രധാന നെഗറ്റീവ് വേഷത്തില്‍ അശോക് സെല്‍വന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍.
അതേ സമയം തമിഴ് സിനിമയില്‍ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു അശോക് സെല്‍വന്‍ മുഖ്യവേഷത്തില്‍ എത്തിയ പോര്‍ തൊഴില്‍. വിഗ്നേഷ് രാജയുടെ സംവിധാനത്തില്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരും ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജൂണ്‍ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസായത്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇ 4 എക്സ്പെരിമെന്‍റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം.
ആദിപുരുഷ് ഒടിടിയില്‍; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിവാദ ചിത്രം.!\
നടന്‍ സത്യരാജിന്‍റെ അമ്മ അന്തരിച്ചു