മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു
ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്തിന്‍റെ വിവാഹം ഇക്കഴിഞ്ഞ ശനിയാഴ്ച (18) കൊച്ചി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചായിരുന്നു. ആദിത്യ മേനോന്‍ ആണ് വരന്‍. ആഡംബരപൂര്‍വ്വം നടന്ന വിവാഹത്തില്‍ ഉത്തരയ്ക്ക് ആശംസകളുമായി നിരവധി സിനിമാതാരങ്ങളും എത്തിയിരുന്നു. മനോജ് കെ ജയന്‍, ജയരാജ്, ദേവന്‍, ജോജു ജോര്‍ജ്, മിയ, ജോഷി, രണ്‍ജി പണിക്കര്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, ദിലീപ്, കാവ്യ മാധവന്‍, ബാദുഷ എന്‍ എം, ബൈജു സന്തോഷ്, ലാല്‍, സ്റ്റീഫന്‍ ദേവസ്സി, വിനീത്, മേജര്‍ രവി തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ വീഡിയോയുടെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.
ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെയാണ് ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുന്നത്. ഈ ചാനലിലൂടെ വിവാഹവും ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു.
മോഡലിംഗ് രംഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം. ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് ഉത്തര. ഒപ്പം ബിസിനസ് അനലിറ്റിക്സില്‍ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്.