ആര്യൻ ഖാനും നോറ ഫത്തേഹിയും ഡേറ്റിംഗിലോ; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍.!

By Web Team  |  First Published Jan 5, 2023, 3:30 PM IST

ദുബായിൽ നിന്നുള്ള ആര്യന്‍റെയും നോറയുടെയും അവധിക്കാല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ നേരത്തെ വൈറലായിരുന്നു.


ദുബായ്: ആര്യൻ ഖാനും നോറ ഫത്തേഹിയും തമ്മില്‍ എന്ത് എന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ സജീവ ചര്‍ച്ച.  അടുത്തിടെ താര പുത്രന്‍ ആര്യനും, ഡാന്‍സിംഗ് സ്റ്റാര്‍ നോറയും ഒന്നിച്ച് ദുബായിൽ ഉണ്ടായിരുന്നു എന്നതാണ് പുതിയ കഥകള്‍ക്ക് വഴിവച്ചത്.

ദുബായിൽ നിന്നുള്ള ആര്യന്‍റെയും നോറയുടെയും അവധിക്കാല ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും അതില്‍ ഇല്ലായിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയ റൂമറുകള്‍ പരന്നു. ആര്യനും നോറയും ഡേറ്റിംഗിലാണെന്ന സൂചനകള്‍ ചില ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. 

Latest Videos

നേരത്തെ ദുബായില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ ആര്യന്റെ സഹോദരി സുഹാന ഖാനും ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറുമൊത്ത് നോറ പോസ് ചെയ്യുന്ന ഫോട്ടോകളും ഓൺലൈനിൽ പങ്കുവെച്ചിരുന്നു. ദുബായിൽ നിന്നുള്ള നോറയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ 'നോറയും ആര്യനും തമ്മിലുള്ള രഹസ്യമെന്ത് എന്ന്' ചില ആരാധകര്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. 

എന്നാല്‍ ബോളിവുഡ് ലൈഫിന്‍റെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം ഇരുവരുമായി അടുത്ത ഒരു കേന്ദ്രത്തിന്‍റെ സ്ഥീരീകരണ പ്രകാരം, ആളുകള്‍ എടുത്തുചാടി ഒരോ കാര്യങ്ങള്‍ പറയുകയാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. ദുബായില്‍ ഒരേ പാര്‍ട്ടിയില്‍ ഇരുവരും ഉണ്ടായിരുന്നു. ആ പാര്‍ട്ടിയില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനപ്പുറം ഒന്നുമില്ലെന്ന് ബോളിവുഡ് ലൈഫിനോട് സംസാരിച്ച വ്യക്തി ഉറപ്പിച്ച് പറയുന്നു.

"അവര്‍ രണ്ടുപേരും ഒരേ സൌഹൃദ സംഘത്തിന്‍റെ ഭാഗമാണ് , അതിനാൽ തന്നെ അവര്‍ക്ക് കോമണ്‍ ഫ്രണ്ട്സ് ഉണ്ടെന്നതും, ഒരേ പാര്‍ട്ടിയില്‍ ഒന്നിച്ച് പങ്കെടുത്തു എന്നതും ബ്രേക്കിംഗ് ന്യൂസ് അല്ല. കൂടാതെ, ക്രിസ്മസും പുതുവർഷവും ബോളിവുഡ് താരങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവധി ആഘോഷിക്കുന്ന സമയമാണ്. അതിനായി പാർട്ടികളും ഇവന്റുകളും ഉണ്ടാകും. അതില്‍ ചിലപ്പോള്‍ പലതരം ആളുകളും ഒന്നിച്ച് കൂടും. അതിനാൽ ആര്യനെയും നോറയെയും ഒരേ വേദിയിൽ കാണുന്നത് വലിയ കാര്യമല്ല” ആര്യനോടും നോറയോടും അടുത്ത ഒരു വൃത്തം ബോളിവുഡ് ലൈഫിനോട് പറഞ്ഞു. 

ആദ്യം ഇറക്കുക പ്രിമീയം മദ്യം; ബിസിനസ് രംഗത്തേക്ക് ചുവടുവച്ച് ആര്യൻ ഖാൻ

click me!