സിങ്കം എഗെയ്‌നിലെ വില്ലനായി അർജുൻ കപൂറിനെ തിരഞ്ഞെടുത്തതിനെ ആര്യ ബബ്ബർ പരിഹസിച്ചു.
മുംബൈ: രോഹിത് ഷെട്ടിയുടെ മൾട്ടി സ്റ്റാർ ചിത്രം സിങ്കം എഗെയ്ൻ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് മികച്ച കളക്ഷനാണ് ചിത്രത്തിന് മൂന്ന് ദിവസത്തില്‍ ലഭിച്ചത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, കരീന കപൂർ, ടൈഗർ ഷ്റോഫ് എന്നിവരും സൽമാൻ ഖാന്‍റെ അതിഥി വേഷവും അടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ വില്ലൻ വേഷം ചെയ്തിരിക്കുന്നത് അർജുൻ കപൂറാണ്.
സുബൈർ അഥവ ഡെയ്ഞ്ചര്‍ ലങ്ക എന്നാണ് ചിത്രത്തിലെ അർജുന്‍ കപൂറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. രാമായണത്തെ നേരിട്ട് പരാമർശിക്കുന്ന ചിത്രത്തിൽ, ഇതിഹാസത്തിലെ രാവണന്‍റെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് അർജുന്‍റെ വേഷം എന്നാണ് സിനിമയിലെ സൂചന. സിങ്കമായി അഭിനയിക്കുന്ന അജയ് ഡിയോളിന്‍റെ ഭാര്യ കരീന അവതരിപ്പിക്കുന്ന ആവണിയെ തട്ടിക്കൊണ്ടുപോയി ശ്രീലങ്കയില്‍ എത്തിക്കുകയും. അവിടെ സിങ്കം ഭാര്യയെ രക്ഷിക്കാൻ വരുന്നതുമാണ് കഥയുടെ ഇതിവൃത്തം.
undefined
എന്നിരുന്നാലും സിങ്കം എഗെയ്‌നിലെ പ്രധാന വില്ലനായി അർജുന്‍ കപൂറിനെ കാസ്റ്റ് ചെയ്തതിനെ പരിഹസിച്ചിരിക്കുകയാണ് നടനും സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ ആര്യ ബബ്ബര്‍. പ്രേക്ഷകർ നിറഞ്ഞ ഒരു സദസില്‍ എന്തുകൊണ്ട് അര്‍ജുന്‍ കപൂര്‍ ഈ റോളിലെത്തിയെന്ന വിചിത്രമായ ഒരു സാമ്യമാണ് അദ്ദേഹം പറയുന്നത്. “ഇത് തെറ്റായ കാസ്റ്റിംഗ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷേ ഇല്ല, എന്‍റെ അഭിപ്രായത്തിൽ ഇത് എല്ലാം തികഞ്ഞ കാസ്റ്റിംഗാണ്. രാവണന്‍റെ സ്വഭാവം എന്തായിരുന്നു? അയാള്‍ മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുക്കുന്ന ആളായിരുന്നു. അത് തന്നെ കാര്യം" എന്നാണ് ആര്യ പറയുന്നത്.
എന്തായാലും അടുത്തിടെ പിരിഞ്ഞ മലൈക അറോറ അര്‍ജുന്‍ ബന്ധമാണ് ആര്യ ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ കമന്‍റുകളാണ് വീഡിയോയ്ക്ക് അടിയില്‍ വരുന്നത്. ആ ബന്ധം അവര്‍ ഇഷ്ടപ്പെട്ട ബന്ധമാണ് അത് എങ്ങനെ ഭാര്യയെ തട്ടിയെടുക്കലാകും എന്നാണ് ചിലര്‍ ചോദിക്കുന്നത്. സ്റ്റാന്‍റ് അപ് കോമഡി എന്ന നിലയില്‍ ബന്ധങ്ങളെ മോശമായി കാണിക്കുന്നത് ശരിയല്ലെന്നാണ് ചിലരുടെ അഭിപ്രായം. അര്‍ജുന്‍റെ അഭിനയം മോശമല്ലെന്ന് പറയാം, ഈ ചിത്രവുമായി ബന്ധമില്ലാത്ത ഒരാളെ ഇതിലേക്ക് കൊണ്ടുവരുന്നത് എന്തിനാണ് എന്നതാണ് മറ്റൊരു കമന്‍റ്. എന്തായാലും വീഡിയോ വൈറലാണ്.
സിങ്കം എഗെയ്‍ൻ ഞായറാഴ്‍ച നേട്ടമുണ്ടാക്കിയോ?, കളക്ഷൻ കണക്കുകള്‍ പുറത്ത്
'ബ്രേക്ക് അപ് തന്നെ': മലൈകയും സിഗ്നല്‍ തന്നു, വൈറലായ ചിത്രങ്ങള്‍ എല്ലാം അപ്രത്യക്ഷം !