സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ തര്‍ക്കമോ? കപൂര്‍ കുടുംബ ചടങ്ങില്‍ സംഭവിച്ചത് - വീഡിയോ വൈറല്‍

By Web Team  |  First Published Dec 18, 2024, 1:32 PM IST

രാജ് കപൂറിന്റെ നൂറാം ജന്മവാർഷിക ഫിലിം ഫെസ്റ്റിവലിൽ സെയ്ഫ് അലി ഖാനും രൺബീർ കപൂറും തർക്കിക്കുന്ന വീഡിയോ വൈറലായി. ഫെസ്റ്റിവലിൽ കപൂർ കുടുംബത്തിലെ പ്രമുഖ അംഗങ്ങൾ പങ്കെടുത്തു.


മുംബൈ: രാജ് കപൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി മുംബൈയിൽ നടന്ന രാജ് കപൂർ ഫിലിം ഫെസ്റ്റിവലിൽ സെയ്ഫ് അലി ഖാനും രൺബീർ കപൂറും പൊതു വേദിയില്‍ തര്‍ക്കിക്കുന്ന വീഡിയോ വൈറലാകുന്നു. ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബത്തിലെ പ്രമുഖ അംഗങ്ങള്‍ എല്ലാം എത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. 

അതിനിടെയാണ് സെയ്ഫ് അലി ഖാൻ രൺബീർ കപൂറുമായി അത്ര സുഖകരമല്ലാത്ത സംഭാഷണം നടത്തുന്ന വീഡിയോ വൈറലാകുന്നത്.  വൈറൽ വീഡിയോയില്‍ സെയ്ഫും രണ്‍ബീറും തമ്മില്‍ ദേഷ്യത്തിലാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാണ്. സെയ്ഫ് അലി ഖാൻ അല്‍പ്പം പ്രകോപിതനാണെന്നാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. 

Latest Videos

undefined

വീഡിയോയിൽ, രൺബീർ സെയ്ഫിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് പ്രകോപിതനായ സെയ്ഫ്, രൺബീറിനോട് “ഓകെ” എന്ന് കർശനമായി പ്രതികരിക്കുന്നത് കാണാം. എന്തായാലും വീഡിയോ സംബന്ധിച്ച് നിരവധി കമന്‍റുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നടത്തുന്നുണ്ട്. 

സെയ്ഫ് അലി ഖാനും കരീന കപൂറും ഒരുമിച്ചാണ് ഫിലിം ഫെസ്റ്റിന് എത്തിയത്. ആലിയ ഭട്ട്, രൺധീർ കപൂർ, ബബിത, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്‌നി, കരിഷ്മ കപൂർ, മഹേഷ് ഭട്ട്, രേഖ, കാർത്തിക് ആര്യൻ, ഷെർവാണി, സഞ്ജയ് ലീല ബൻസാലി, ഫർഹാൻ അക്തർ, പദ്മിനി കോലാപുരെ, വിക്കി കപൂറൽ, വിക്കി കപൂറൽ എന്നിവരുൾപ്പെടെ അവർ മറ്റ് താരങ്ങൾക്കൊപ്പം ചേർന്നു. സോണി റസ്ദാൻ, ഷഹീൻ ഭട്ട്, തുടങ്ങി നിരവധി പേർ കപൂര്‍ കുടുംബം സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു. 

നേരത്തെ രാജ് കപൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തിന്‍റെ പരിപാടികളുടെ ഭാഗമായി കപൂര്‍ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു. 

എടാ മോനേ.. ഇനി എന്താ മോനേ ?: ആവേശം സംവിധായകന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍, ഒടുവില്‍ സ്ഥിരീകരണം വന്നു !

രാജ് കപൂറിന്‍റെ ശതാബ്ദി ആഘോഷത്തില്‍ വെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

click me!