ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു.
ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഏറെ പ്രതീക്ഷയോടെ ആണ് ഏവരും കാത്തിരിക്കുന്നത്. പുതിയ സീസൺ ഒരുങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകളും ടൈം ലൈനിൽ നിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ദിൽഷയും റോബിനുമായും ബന്ധപ്പെട്ട ചർച്ചകൾ. റേബിന്റെ പേരിൽ പലപ്പോഴും ദിൽഷയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തിരിച്ചും ആരോപണങ്ങളും വിമർശനങ്ങളും ഉണ്ട്. ഇപ്പോഴിതാ ദിൽഷയെ കുറിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നുണ്ടെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു. ബിഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതെന്നും ആരതി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആരതിയുടെ പ്രതികരണം.
ആരതി പൊടിയുടെ വാക്കുകൾ
ഞാൻ ചേട്ടന്റെ ലൈഫിൽ വന്ന ശേഷം എന്നെയും ഇതിന്റെ ടൈറ്റിൽ വിന്നറായ കുട്ടിയെയും ചേർത്ത് കംപാരിസൺ വരുന്നുണ്ട്. ഞാനതിനെ സപ്പോർട്ട് ചെയ്യില്ല. ആ കുട്ടി നേരത്തെ തന്നെ സക്സസ്ഫുള്ളാണെന്ന് തെളിയിച്ച ആളാണ്. ആ കുട്ടി അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യമാണ് ചെയ്യുന്നത്. ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റ് ഞാനും വായിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാഗയാണ് അത് ചെയ്യുന്നത്. അവരുടെ ഫാൻസ് വന്ന് തെറിവിളിച്ച് പറയുകയാണ് 'ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ ആ കുട്ടിയുടെ വിഷമമെന്ന്', ഞാനെന്തിനാണ് അത് മനസ്സിലാക്കുന്നത്. ബിഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല. ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.
ദിൽഷ ഇനി നായിക; ഒപ്പം അജുവും അനൂപ് മേനോനും; സിനിമ പ്രഖ്യാപിച്ചു