ഇപ്പോഴിതാ വീണ്ടും റീലുമായി ഒരുമിച്ച് എത്തുകയാണ് ജീവനും അനുവും. ആറാം തമ്പുരാൻ എന്ന ഹിറ്റ് സിനിമയിലെ ഒരു സീനാണ് ഇരുവരും ചെയ്തിരിക്കുന്നത്.
കൊച്ചി: ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് ജീവന്‍ ഗോപാല്‍. ഇപ്പോള്‍ വളര്‍ന്ന് നായകനായി മാറിയ ജീവനും നടി അനുമോളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ നടനന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദം ശക്തമാവുകയായിരുന്നു. ഇപ്പോള്‍ നിരന്തരം ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ഫോട്ടോസുമൊക്കെ വന്ന് തുടങ്ങിയതോടെ താരങ്ങളെ ചുറ്റിപ്പറ്റി ചില കിംവദന്തികളും പ്രചരിച്ച് തുടങ്ങി.
ഇപ്പോഴിതാ വീണ്ടും റീലുമായി ഒരുമിച്ച് എത്തുകയാണ് ജീവനും അനുവും. ആറാം തമ്പുരാൻ എന്ന ഹിറ്റ് സിനിമയിലെ ഒരു സീനാണ് ഇരുവരും ചെയ്തിരിക്കുന്നത്. നമ്മൾ ആരാണാവോ എന്ന ക്യാപ്ഷനോടെയാണ് അനുമോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ഒന്നാം ഭാഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം ഭാഗം വേഗം തന്നെ കാണിക്കാനാണ് ആരാധകർ പറയുന്നത്.
undefined
അനുവിനെ കണ്ടാൽ ശരിക്കും ദേവിയെപ്പോലുണ്ടെന്നും അഭിപ്രായപ്പെടുന്നുണ്ട്. സാധിക വേണുഗോപാൽ, ചിലങ്ക, നിരഞ്ജൻ തുടങ്ങിയവരും താരങ്ങളുടെ റീലിന് കമൻറുമായി എത്തിയിട്ടുണ്ട്. രണ്ടാളെയും ഒന്നിച്ച് കാണാൻ നല്ല രസമുണ്ട്, ഒന്നിച്ചുള്ള അഭിനയം കാണാൻ ഇനിയും കാത്തിരിക്കുന്നു എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമൻറുകൾ.
റേഡിയോ ഗ്രാമം 2.0 എന്ന ചിത്രത്തിലൂടെയാണ് അനുവും ജീവനും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് ശേഷം നിരന്തരം സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ സജീവമായിരുന്നു. രസകരമായ ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങിയതോടെ താരങ്ങള്‍ തമ്മിലുള്ള ഐക്യം ശ്രദ്ധേയമായി. നിലവില്‍ രണ്ടാളും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. ‘അഭി വെഡ്‌സ് മനു’ എന്ന കോമഡി പരമ്പരയില്‍ അനുമോളുടെയും നടന്‍ ജീവന്‍ ഗോപാലിന്റെയും കോമ്പോ ഏറെ ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ ജീവിതത്തിലും ഒന്നിക്കണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം എന്ന് അനുമോളും ജീവന്‍ ഗോപാലും നേരത്തെ പറഞ്ഞിരുന്നു.
'സിംഗിള്‍ മദറാണ്': ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച് നടി ഭാമ
'എനിക്ക് നല്ലൊരു ഫീൽ വരുന്നുണ്ട്, കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു'