'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന്, ഉപദേശവും ഇമോജിയും വേണ്ട': റഹ്മാന്‍റെ മകളുടെ പ്രതികരണം

By Web Team  |  First Published Nov 20, 2024, 12:52 PM IST

30 വർഷത്തെ ദാമ്പത്യത്തിന് ശേഷം എആർ റഹ്മാനും സൈറയും വിവാഹമോചനം പ്രഖ്യാപിച്ചു. ഈ വാർത്തയെത്തുടർന്ന് മക്കളായ അമീൻ, റഹീമ എന്നിവർ പ്രതികരണവുമായി രംഗത്തെത്തി. 


ചെന്നൈ: വരുന്ന മാർച്ചിൽ ദാമ്പത്യത്തിന്‍റെ 30 വർഷം ആഘോഷിക്കാനിരുന്ന എആർ റഹ്മാനും സൈറയും ചൊവ്വാഴ്ച വിവാഹമോചനം പ്രഖ്യാപിച്ചത്. ഈ വാർത്ത സിനിമ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചു.

എആര്‍ റഹ്മാന്‍റെ മക്കള്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ ആദ്യം വിഷയം അഭിസംബോധന ചെയ്തത് അമീൻ റഹ്മാന്‍  ആയിരുന്നു. അവനെ പിന്തുടർന്ന് റഹീമയും തന്‍റെ വികാരങ്ങൾ പങ്കുവെച്ചു, കുടുംബം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും. എല്ലാവരും ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു.

Latest Videos

undefined

എ ആർ റഹ്മാന്‍റെ മകൾ റഹീമ റഹ്മാൻ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത് ഇങ്ങനെയാണ് “ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അത് വളരെയധികം നന്ദിയുള്ളവളായിരിക്കും. നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി.” മറ്റൊരു പോസ്റ്റിൽ, അവൾ പിതാവ് എആര്‍ റഹ്മാന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്ത് "നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കുടി ഉള്‍പ്പെടുത്തുക" എന്ന് എഴുതി.

 

അതേ സമയം തന്നെ റഹ്മാന്‍റെ വിവാഹമോചനം സംബന്ധിച്ച ഒരു മീമിലെ സന്ദേശവും റഹീമ റഹ്മാൻ പങ്കുവച്ചിട്ടുണ്ട്. റഹ്മാന്‍റെയും ഭാര്യയുടെയും ഫോട്ടോയ്ക്കൊപ്പം ഈ സ്റ്റോറിയിലെ ഫോട്ടോയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, " അത് അവരുടെ പേഴ്സണല്‍ കാര്യമാണ് അതില്‍ ഉപദേശം നല്‍കുന്നതിനും, ദു:ഖം ഇമോജി ഇടുന്നതിനും ഒന്നും ആര്‍ക്കും അവകാശമില്ല.  എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്നത് അവര്‍ക്ക് അറിയാം. അത് അവര്‍ തിരഞ്ഞെടുക്കട്ടെ".- എന്നാണ് പറയുന്നത്. 

അതേ സമയം 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് സൈറയുടെ പ്രസ്താവന തുടങ്ങിയത്. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി. 

സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങള്‍ക്കാണ് കുറച്ചുകാലമായി തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്ത കോളിവുഡ് കേട്ടു, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. എആര്‍ റഹ്മാന്‍റെ വിവാഹമോചന പ്രഖ്യാപനം ഇന്നലെ രാത്രി പുറത്തുവന്നത് കോളിവുഡിനെ ശരിക്കും ഞെട്ടിച്ചു. 

'ഞങ്ങളെ മനസിലാക്കിയതിന് നന്ദി': മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

'ഇതിലും പ്രതി ഞാനാകുമോ?': എആര്‍ റഹ്മാന്‍റെ വിവാഹമോചനം, ധനുഷിന് ട്രോളുകളുമായി തമിഴ് സോഷ്യല്‍ മീഡിയ


 

click me!