ചെന്നൈയിലെ സംഗീത നിശയില്‍ വന്‍ പ്രശ്നങ്ങള്‍ : എആര്‍ റഹ്മാന്‍റെ പ്രതികരണം

By Web Team  |  First Published Sep 11, 2023, 12:52 PM IST

ചെന്നൈയില്‍ നടന്ന സംഗീതനിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.  സംഘാടനത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്.  


ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ നടന്ന സംഗീതനിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.  സംഘാടനത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്.  ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതൽ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. 

ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍ രംഗത്ത് എത്തി. പ്രിയപ്പെട്ട ചെന്നൈക്കാരെ, ഷോയ്ക്ക് ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ ഷോ ചില പ്രതികൂല സാഹചര്യങ്ങളാല്‍ ആസ്വദിക്കാന്‍ പറ്റാത്തവര്‍ ടിക്കറ്റ് കോപ്പി ഞങ്ങളുമായി ഷെയര്‍ ചെയ്യണമെന്നാണ് റഹ്മാന്‍ പറയുന്നത്. ഇതിനായി ഒരു ഇ-മെയില്‍ ഐഡിയും റഹ്മാന്‍ തന്‍റെ എക്സ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

Dearest Chennai Makkale, those of you who purchased tickets and weren’t able to enter owing to unfortunate circumstances, please do share a copy of your ticket purchase to arr4chennai@btos.in along with your grievances. Our team will respond asap🙏

— A.R.Rahman (@arrahman)

Latest Videos

അതേ സമയം എആര്‍ റഹ്മാന്‍റെ മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടി മനോഹരമായി നടന്നുവെന്ന് കാണിക്കുന്ന രണ്ട് എക്സ് പോസ്റ്റുകളും റഹ്മാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റുകളില്‍ ഒന്നില്‍ അജയ് ഭാസ്കര്‍ എന്ന എക്സ് ഉപയോക്താവ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 

"ചില നിർഭാഗ്യകരമായ സംഭവങ്ങളാൽ മനോഹരമായ സംഗീത നിശയെ മോശമാക്കുന്നതില്‍ സങ്കടമുണ്ട്. എല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങിയെത്തിയെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ 10 പേരടങ്ങുന്ന സംഘവുമായി വളരെ നേരത്തെ തന്നെ വേദിക്ക് അടുത്ത് എത്തി. പുറത്തിറങ്ങാൻ വൈകിയതല്ലാതെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല" - ഈ എക്സ് പോസ്റ്റ് പറയുന്നു.

Sad to see a beautiful concert marred by some unfortunate events. Hope everyone has returned back home safely. We went inside with a group of 10 much early and didn’t have any issues except the delay while coming out pic.twitter.com/LF2UWAJgEv

— AB (@ajaybaskar)

Flying back to with some treasured memories thalaivaa ❤️Love ya🤗

Thank you for showing us the actual meaning of music all these years & thanks in advance for all that you are gonna do in the years to come 🤗

Enjoyed at Chennai ❤️ pic.twitter.com/alqOnAnmoD

— Kiss Rule 👉🏽Keep it Simple, Stupid 😎 (@theworldof_A)

പരിപാടിക്ക് ശേഷം എആര്‍ റഹ്മാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകരോഷം ഇരമ്പുകയാണ്.  പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേ സമയം ഷോ ഇത്രയും മോശമായി നടത്തിയതിന് റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

അതേ സമയം ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ  വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

റഹ്മാന്‍ ഷോ അലമ്പായി: നെയ്യാറ്റിന്‍കര ഗോപനെ വിളിച്ചൂടെ എന്ന ചോദ്യവുമായി മലയാളികള്‍.!

'എന്നിലെ റഹ്മാന്‍ ആരാധകന്‍ ഇന്ന് മരിച്ചു' : ചെന്നൈ എആര്‍ റഹ്മാന്‍ ഷോ അലമ്പായി, രോഷം ഇരമ്പുന്നു.!

click me!