സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അയാൾക്ക് വേണ്ടി വന്നു നിന്നിട്ട് ഇതുവരെയും അയാൾ മനസ്സിലാക്കിയില്ല എങ്കിൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല എന്ന് ജീവ പറഞ്ഞുകൊടുത്തു.
കൊച്ചി: ടെലിവിഷൻ ഷോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം പ്രേക്ഷകർക്ക് പരിചിതരായവരാണ് ജീവയും അപർണയും, ധന്യ വർമയുടെ ഷോയിൽ വന്നപ്പോൾ പ്രണയ പരാജയത്തിൽ നിൽക്കുന്ന രണ്ട് പേർ എങ്ങിനെ ഒന്നിച്ചു എന്നതിനെ കുറിച്ച് ജീവയും അപർണയും സംസാരിക്കുകയുണ്ടായി.
പതിവുപോലെ ഒരു ദിവസം ഓഫീസിലേക്ക് വന്നപ്പോഴാണ് ലൈവ് ചെയ്യുന്ന ആളിന്റെ അടുത്ത് സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടത്. ഇനി വരാനിരിയ്ക്കുന്ന പുതിയ ഷോയിൽ എന്റെ കോ ഹോസ്റ്റ് ആണ് എന്നറിഞ്ഞപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. അങ്ങനെ ഞങ്ങൾ പാട്ടുപെട്ടി എന്ന പരിപാടി ചെയ്തു തുടങ്ങി. അതിലൂടെ കേരളം മൊത്തം യാത്രചെയ്യേണ്ടതായി വന്നു. ആ യാത്രയിലാണ് കൂടുതൽ അടുത്തത്.
അപർണ ആ സമയത്ത് ഒരു വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോകുന്നത്. അന്യമതക്കാരനായ ഒരാളെ പ്രണയിച്ചിരുന്നു. അതിനെ വീട്ടുകാർ ശക്തമായി എതിർത്തു. എന്നെ പൂർണമായും വീട്ടിൽ ലോക്ക് ചെയ്തു. വീട്ടിൽ നിന്നും ചാടിയ ഞാൻ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയി നിന്നു. അന്ന് അതായിരുന്നു ശരി എന്ന് വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്.
ആ സമയത്ത് എനിക്ക് ജീവിക്കണമെങ്കിൽ എന്തെങ്കിലും വരുമാനം വേണം. അങ്ങിനെയാണ് സൂര്യ മ്യൂസിക്കിൽ എത്തുന്നത്. ഷോ നല്ല രീതിയിൽ മുന്നോട്ടുപോയി. ആ സമയത്ത് ഒരു ഭാഗത്ത് എന്റെ റിലേഷൻഷിപ്പിലും പ്രശ്നങ്ങൾ വന്നു തുടങ്ങി. സ്നേഹിച്ചു വന്നയാളും മനസ്സിലാക്കുന്നില്ല, പാരന്റ്സും ഇല്ലാത്ത അവസ്ഥയിലാണ് ജീവയുടെ സൗഹൃദം എന്നെ കൂടുതൽ ബലപ്പെടുത്തുന്നത്.
സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അയാൾക്ക് വേണ്ടി വന്നു നിന്നിട്ട് ഇതുവരെയും അയാൾ മനസ്സിലാക്കിയില്ല എങ്കിൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല എന്ന് ജീവ പറഞ്ഞുകൊടുത്തു. അങ്ങനെ ഒന്നിച്ച് ജീവിതം ആസ്വദിക്കുകയാണ് ഇരുവരും.
'കാവാലയ്യാ' സ്റ്റെപ്പ് വീണ്ടും ഇട്ട് തമന്ന; വീഡിയോ ഗംഭീര വൈറല്‍.!
നയന്‍താരയെ ഒഴിവാക്കി വിഘ്നേശ് ചിത്രത്തില്‍ ജാന്‍വി നായിക.!