പുതിയ തലമുറ കപ്പിൾസിന്റെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കുറുമ്പുകളും കുന്നായ്മകളും തമാശകളും എല്ലാം ഒട്ടും നാടകീയതയില്ലാതെ അവതരിപ്പിക്കുന്ന പരമ്പര.
കൊച്ചി: പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അനുമോളും ജീവൻ രാജും. കൊറോണ വന്ന സമയത്താണ് അനുവിന്റെയും ജീവന്റെയും അഭി വെഡ്സ് മഹി സ്റ്റോറി ശ്രദ്ധിക്കപ്പെട്ടത്. കോമെക്സ് ടിവി യൂട്യൂബ് ചാനലിലൂടെയായിരുന്നു ഈ സീരീസ് സംപ്രേക്ഷണം ചെയ്തത്. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം കുറച്ചു നർമ്മം കലർത്തി അവതരിപ്പിച്ച് മുന്നോട്ടു പോവുന്ന ഒരു പരമ്പരയായിരുന്നു അഭി വെഡ്സ് മഹി.
പുതിയ തലമുറ കപ്പിൾസിന്റെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന കുറുമ്പുകളും കുന്നായ്മകളും തമാശകളും എല്ലാം ഒട്ടും നാടകീയതയില്ലാതെ അവതരിപ്പിക്കുന്ന പരമ്പര. ഇപ്പോഴിതാ പരമ്പരയിൽ എത്തിയ ശേഷം അനുവും ജീവനും ഒന്നിക്കണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് ഇരുവരും. ജാങ്കോ സ്പേസ്ന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ.
നിങ്ങൾ നല്ല പെയറാണ് ഒന്നിച്ചുകൂടെ എന്ന് തങ്ങളോട് ആളുകൾ ചോദിക്കുന്നത് കാണാറുണ്ടെന്ന് അനുമോളും ജീവൻ രാജും. ഇപ്പോൾ ജീവനെയും തന്നെയും കുറിച്ച് മാത്രമല്ല, സുസുവിലെ സിദ്ധാർഥിനെയും ചേർത്തുകമന്റുകൾ വരാൻ തുടങ്ങിയെന്നാണ് അനുവിന് പറയാനുള്ളത്. 23 വയസ്സേ ഉള്ളൂ അവന്. ഞാനും അവനും വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ആന്റിമാരും അങ്കിളുമാരും മെസേജ് അയക്കുന്നത്. ഒരു ഉദ്‌ഘാടനത്തിനു വേണ്ടി കിളിമാനൂര് പോയപ്പോൾ രണ്ടുപേജുള്ള കത്താണ് ഇത് സംബന്ധിച്ചുകൊണ്ട് തനിക്ക് കിട്ടിയതെന്നും അനു പറഞ്ഞു.
നിങ്ങൾ കല്യാണം കഴിച്ചു കാണാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. പ്രായവ്യത്യാസം ഒക്കെ ഞങ്ങൾക്ക് അറിയാം. പക്ഷേ സച്ചിനും,അഭിഷേക് ബച്ചനും ഒക്കെ വിവാഹം കഴിച്ചല്ലേ ജീവിക്കുന്നത് എന്നൊക്കെയാണ് ആ കത്തിൽ ഉണ്ടായിരുന്നത്. തങ്കച്ചനെ ഞാൻ തേച്ചോ എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടാണ് എന്നോട് അത് പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നും അനു പറയുന്നു.
അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്ല്യാണത്തിന് ഇറങ്ങരുത് ; അനുഭവം പറഞ്ഞ് വിശാല്‍.!
ടൈഗര്‍ 3 ദീപാവലിക്ക് എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്