'ആന്‍റണിയുടെ മകള്‍ അനിഷയുടെയും..'; വിവാഹ ഉടമ്പടി വിളിച്ചുചൊല്ലി മോഹന്‍ലാല്‍-വീഡിയോ

By Web Team  |  First Published Sep 4, 2020, 10:52 AM IST

കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ 50 പേര്‍ മാത്രമാണ് പങ്കെടുത്തത്. മോഹന്‍ലാലിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യമായിരുന്നു ചടങ്ങിന്‍റെ മറ്റൊരു സവിശേഷത. 


ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ ഡോ. അനിഷയുടെ വിവാഹനിശ്ചയ ചടങ്ങ് രണ്ടാം തീയ്യതി കൊച്ചിയില്‍ വച്ചായിരുന്നു. കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ 50 പേര്‍ മാത്രമാണ് പങ്കെടുത്തത്. മോഹന്‍ലാലിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യമായിരുന്നു ചടങ്ങിന്‍റെ മറ്റൊരു സവിശേഷത. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. വിവാഹ ഉടമ്പടി വിളിച്ചുചൊല്ലുന്നതും മോഹന്‍ലാല്‍ ആണ്.

Latest Videos

 

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ് വരന്‍. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും. ഡിസംബറിലാണ് അനിഷയുടെയും എമിലിന്‍റെയും വിവാഹം. 

 

click me!