"എന്ത് വൃത്തികെട്ട സിസ്റ്റം ആണ് ഇത്": രൂക്ഷമായി പ്രതികരിച്ച് അനൂപ് കൃഷ്ണന്‍

By Web Team  |  First Published May 23, 2023, 3:03 PM IST

വിഐപികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഏര്‍പ്പെടുത്തുന്ന ട്രാഫിക്ക് നിയന്ത്രണങ്ങളെ വിമര്‍ശിച്ചാണ് അനൂപ് രംഗത്ത് എത്തിയത്. 


തിരുവനന്തപുരം: ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍. സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനൂപ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം അനൂപ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

വിഐപികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഏര്‍പ്പെടുത്തുന്ന ട്രാഫിക്ക് നിയന്ത്രണങ്ങളെ വിമര്‍ശിച്ചാണ് അനൂപ് രംഗത്ത് എത്തിയത്. എന്ത് വൃത്തികെട്ട സിസ്റ്റം ആണ് ഇത്. ഒരു പൊളിറ്റീഷ്യന് റോഡിലൂടെ പോകാൻ സാധാരണക്കാരൻ വെറുതെ ബ്ലോക്കിൽ കിടക്കുക. കഷ്ടം. രാഷ്ട്രീയക്കാരനും, അധികാരമുള്ളവനും ബ്ലോക്കില്ല. സാധാരണക്കാരന് കട്ട ബ്ലോക്ക്. എന്നാണ് അനൂപ് ഫേസ്ബുക്കില്‍ എഴുതിയത്. എന്നാല്‍ നടന്‍ എവിടെയാണ് ബ്ലോക്കില്‍ പെട്ടത് എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നില്ല. 

Latest Videos

നേരത്തെ അനൂപ് ബിഗ്ബോസ് ഷോയ്ക്കെതിരെ പറഞ്ഞ മുന്‍ ബിഗ്ബോസ് താരം റോബിന് നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനൂപിന്‍റെ പ്രതികരണം. രണ്ട് വര്‍ഷം മുന്‍പ് തനിക്ക് ഇങ്ങോട്ട് മെസേജ് അയച്ച് ബിഗ്ബോസില്‍ കയറാന്‍ സഹായിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് റോബിന്‍ എന്നാണ് അനൂപ് പറയുന്നത്. ബിഗ്  ബോസ് വീട്ടിൽ കയറണം, ഫേമസ് ആകണം ബാക്കി ഞാൻ നോക്കിക്കോളാം ബ്രോ എന്നാണ് റോബിന്‍ പറഞ്ഞത് എന്ന് അനൂപ് പറയുന്നത്. അതിന് തെളിവുണ്ടെന്നും അനൂപ് പറയുന്നു.

റോബിനോട് മൂന്ന് ചോദ്യങ്ങളും അനൂപ് ചോദിക്കുന്നുണ്ട്. അതില്‍ പ്രധാന ചോദ്യം ബിഗ് ബോസ് ഒരു ഉടായിപ്പു പരുപാടി ആയിരുന്നെങ്കിൽ എന്തിനായിരുന്നു ആദ്യമേ ഇതിന്‌ ഇറങ്ങി തിരിച്ചത് ? എന്നതായിരുന്നു. 

'മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുന്നു' : റോബിനെതിരെ ഒളിയമ്പ് എയ്ത് ബ്ലെസ്ലി.!

നിങ്ങള്‍ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥതയാണുള്ളത് ? ; റോബിനെതിരെ രൂക്ഷമായി പ്രതികരിച്ച് അനൂപ്.!

click me!