66 വയസുള്ള നടനുമായി 30 ഓളം ചുംബന സീസുകള്‍; ശോഭിതയുമായുള്ള രംഗങ്ങളില്‍ പതറിയെന്ന് അനില്‍ കപൂര്‍

By Web Team  |  First Published Mar 1, 2023, 1:09 PM IST

എന്നാല്‍ അനില്‍ കപൂറിന്‍റെ കാമുകിയായി എത്തുന്ന ശോഭിത ധൂളിപാലയുടെ റോളാണ് ഇപ്പോള്‍ സീരിസ് സ്ട്രീം ആയതിന് ശേഷം ചര്‍ച്ചയാകുന്നത്.


മുംബൈ: അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ദ നൈറ്റ് മാനേജര്‍ ഫെബ്രുവരി 17 നാണ് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങിയത്.  ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല 'ഷെല്ലി' എന്നാണ് പേര്. ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്വര്‍ക്ക് ഒരു ഏജന്‍സിക്ക് വേണ്ടി തകര്‍ക്കാന്‍ എത്തുന്ന അണ്ടര്‍കവര്‍ ഏജന്‍റാണ് ആദ്യത്യ റോയി കപൂര്‍ സീരിസില്‍. 

എന്നാല്‍ അനില്‍ കപൂറിന്‍റെ കാമുകിയായി എത്തുന്ന ശോഭിത ധൂളിപാലയുടെ റോളാണ് ഇപ്പോള്‍ സീരിസ് സ്ട്രീം ആയതിന് ശേഷം ചര്‍ച്ചയാകുന്നത്. അനില്‍ കപൂറിന്‍റെ കാമുകി വേഷത്തില്‍ എത്തുന്ന ശോഭിതയുടെ ക്യാരക്ടറിന്‍റെ ഏറെ ഗ്ലാമര്‍ രംഗങ്ങള്‍ സീരിസില്‍ ഉണ്ട്. ഇതിനകം ഇതില്‍ പലതും റീലുകളായും മറ്റും വൈറലായിട്ടുണ്ട്.66 വയസുള്ള അനില്‍ കപൂറുമായി 30 ഓളം ചുംബന രംഗങ്ങള്‍ സീരിസില്‍ ശോഭിതയ്ക്കുണ്ട്. 

Latest Videos

എന്നാല്‍ ഈ ചുംബന രംഗങ്ങള്‍ സംബന്ധിച്ച് അനില്‍ കപൂര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.  സീരിസില്‍ ആ രംഗങ്ങള്‍ ചെയ്യുന്നതിനിടെ എനിക്കും ശോഭിതയ്ക്കും ഇടയില്‍ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി, മുമ്പ് മറ്റൊരു നടിക്കൊപ്പവും അത്തരം രംഗങ്ങൾ ചെയ്തിട്ടില്ലാത്തതിനാൽ ഒരു പരിധിവരെ ഞാൻ ആശങ്കാകുലനായിരുന്നു എന്നതാണ് നേര്.

ശോഭിത വളരെ ദയ പൂര്‍വ്വമാണ് എന്നെോട് കൂടെ അഭിനയിച്ചത്, അത് എന്നെ വളരെയധികം സഹായിച്ചു. ഞാൻ സിനിമ രംഗത്ത് ഏറെ  പരിചയസമ്പത്തുള്ളയാളായിരിക്കും. പക്ഷേ ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂടെ ജോലി ചെയ്യുന്നതും അവരുടെ പിന്തുണയും എനിക്ക് എത്രത്തോളം പ്രയോജനം ചെയ്യുന്നുവെന്ന് ഇപ്പോഴാണ് മനസിലാകുന്നത് - അനില്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

2016 ല്‍ ബിബിസി എയര്‍ ചെയ്ത ദ നൈറ്റ് മാനേജര്‍ എന്ന ഇംഗ്ലീഷ് സീരിസിന്‍റെ ഇന്ത്യന്‍ റീമേക്കാണ് ഇത്. ടോം ഹിഡിൽസ്റ്റണും, ഹഗ് ലോറിയുമാണ് ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. സൂസന്ന ബെയര്‍ ആണ് ഈ സീരിസ് ഡയറക്ട് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ സീരിസ് നേടിയിരുന്നു. 

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലെ നായികയായിരുന്നു ശോഭിത ധൂളിപാല. മോഡലായി തന്‍റെ കരിയര്‍ ആരംഭിച്ച ശോഭിത. 2016-ൽ പുറത്തിറങ്ങിയ രാമൻ രാഘവ് 2.0  എന്ന സിനിമയിലൂടെയാണ് നായികയായി സിനിമ രംഗത്ത് എത്തിയത്. അനുരാഗ് കശ്യപ് ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍. തുടർന്ന് തെലുങ്കിലും മലയാളം ചിത്രങ്ങളിലും അഭിനയിച്ച് തുടങ്ങിയ ശോഭിത, കഴിഞ്ഞ വർഷം തമിഴ് സിനിമയില്‍ പൊന്നിയില്‍ സെല്‍വനിലൂടെ അരങ്ങേറ്റം കുറിച്ചു.

എന്നെ ഇപ്പോഴും 'ക്യൂട്ട്' എന്ന് വിളിക്കുന്നത് വെറുക്കുന്നു: ഷാഹിദ് കപൂര്‍

പടക്കം പോലെ പൊട്ടി റീമേക്കുകള്‍; ബോളിവുഡിന്‍റെ കഷ്ടകാലം അവസാനിക്കുന്നില്ല
 

click me!