12-ാം ക്ലാസ് കഴിഞ്ഞപ്പോൾ വിവാഹം, മുപ്പതാം വയസിൽ വിധവ, നിസ്സഹായ; അമ്മയെ കുറിച്ച് രഞ്ജിനി ഹരിദാസ്

By Web Desk  |  First Published Jan 1, 2025, 1:47 PM IST

തനിക്ക് പേടിയുണ്ടായിരുന്ന ഒരേയൊരാൾ അച്ഛനായിരുന്നുവെന്നും രഞ്ജിനി ഹരിദാസ്. 


ലയാള അവതാരകരിൽ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞജ്നി ഇന്ന് കേരളത്തിലെ അവതാരകരിൽ ഒന്നാം സ്ഥാനക്കാരിയാണ്. മലയാളവും ഇം​ഗ്ലീഷും കൂടിക്കലർന്ന സംസാരവും വലിയൊരു ക്രൗഡിനെ നിയന്ത്രിക്കാനുള്ള കഴിവുമെല്ലാം രഞ്ജിനിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. തന്റെ പ്രെഫഷണൽ ലൈഫുമായി മുന്നോട്ട് പോകുമ്പോഴും സോഷ്യൽ മീഡിയയിൽ ആക്ടീവാണ് രഞ്ജിനി. പലപ്പോഴും തന്റെ വീട്ടിലെ കാര്യങ്ങളും അവർ പങ്കിടാറുണ്ട്. 

സോഷ്യൽ മീഡിയയിലൂടെ തന്നെ രഞ്ജിനി ഹരിദാസിന്റെ അമ്മയും മലയാളികൾക്ക് സുപരിചിതയാണ്. തതവസരത്തിൽ അമ്മയെ കുറിച്ച് അടുത്തിടെ രഞ്ജിനി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു അമ്മയുടെ വിവാഹമെന്നും 22മത്തെ വയസിൽ താൻ ജനിച്ചുവെന്നും രഞ്ജിനി പറയുന്നു. അച്ഛനെ കണ്ട ഓർമ തനിക്കില്ലെന്നും അമ്മയുടെ മുപ്പതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തുറന്നുപറച്ചിൽ. 

Latest Videos

വൻ ഹിറ്റ്, റിലീസായിട്ട് 20 വർഷം, സ്ക്രീനിൽ സൂപ്പർ ഹിറ്റ് കോമ്പോ; രണ്ടാംവരവിന് ഉദയഭാനുവും സരോജ്കുമാറും

"കുട്ടിക്കാലത്ത് തന്നെ എനിക്കെന്റെ അച്ഛനെ നഷ്ടമായി. അമ്മയും ​ഗ്രാന്റ് പേരൻസുമാണ് എന്നെ വളർത്തിയത്. അന്നത്തെ അമ്മ വളരെ സാധുവായിരുന്നു. നിസ്സഹായ. ഒച്ചപ്പാടൊന്നും എടുക്കാത്തയാൾ. ഇന്നങ്ങനെയല്ല കേട്ടോ. ഇന്ന് ഞാൻ എന്തൊക്കെ അല്ല എന്നതായിരുന്നു അന്നത്തെ അമ്മ. മുപ്പതാമത്തെ വയസിലാണ് അമ്മ വിധവയാകുന്നത്. ആ സാഹചര്യത്തിലൂടെ കടന്നു പോയവർക്കെ ആ അവസ്ഥ മനസിലാകൂ. അമ്മയുടെ 22-ാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്. ജോലിക്കൊന്നും പോയിട്ടില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിക്കണമോ കല്യാണം കഴിക്കണമോന്ന് ചോദിച്ചപ്പോൾ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ ആളാണ് എന്റെ അമ്മ. പക്ഷേ അമ്മ വളരെ ബുദ്ധിമതിയാണ്. ഇന്നമ്മയെ കണ്ടാലേ അത് മനസിലാകൂ", എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. 

അച്ഛന്റെ ഓർമകളും രഞ്ജിനി പങ്കുവച്ചിരുന്നു. "വളരെ കുറച്ച് ഓർമകളെ എനിക്കുള്ളൂ. എനിക്ക് അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു. എനിക്ക് പേടിയുണ്ടായിരുന്ന ഒരേയൊരാൾ അച്ഛനായിരുന്നു. അച്ഛൻ ദേഷ്യപ്പെടുമ്പോൾ ഞാൻ കരയുമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്", എന്നാണ് രഞ്ജിനി പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!