'എന്നെ പ്രേക്ഷകര്‍ സീരിയസായി കാണാന്‍ തുടങ്ങി': അനന്യ പാണ്ഡെയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

By Web Team  |  First Published Dec 18, 2024, 9:59 AM IST

അടുത്തിടെ ഒടിടി റിലീസുകളായ ‘കോൾ മി ബേ’, ‘സിടിആർഎൽ’ എന്നിവയിലെ അഭിനയത്തിന് ശേഷം ആളുകൾ തന്നെ ഗൗരവമായി എടുക്കാൻ തുടങ്ങിയെന്ന അനന്യ പാണ്ഡെയുടെ അവകാശവാദം


മുംബൈ: അടുത്തിടെ ഒടിടി റിലീസുകളായ വെബ് സീരിസ് ‘കോൾ മി ബേ’, ,സിനിമയായ ‘സിടിആർഎൽ’ എന്നിവയിലെ അഭിനയത്തിന് ശേഷം ആളുകൾ തന്നെ ഗൗരവമായി എടുക്കാൻ തുടങ്ങിയെന്ന് നടി അനന്യ പാണ്ഡെ അടുത്തിടെ ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ അവകാശവാദത്തിന് വലിയ ട്രോളാണ് ലഭിക്കുന്നത്. അനന്യയുടെ ഈ അവകാശവാദത്തിന്‍റെ പോസ്റ്റ് പങ്കുവച്ച ഒരു റെഡ്ഡീറ്റ് പോസ്റ്റിനടിയില്‍ ബോളിവുഡ് ചലച്ചിത്ര പ്രേമികള്‍. ചിലര്‍ അനന്യയുടെ കമന്‍റിനെ പരിഹസിക്കുമ്പോള്‍, ചിലര്‍ അവളെ അനുകൂലിച്ച് രംഗത്ത് എത്തുന്നുണ്ട്. 

Latest Videos

undefined

അനന്യയുടെ ആദ്യ വെബ് സീരീസായിരുന്നു കോൾ മീ ബേ, വിക്രമാദിത്യ മോട്‌വാനിയുടെ CTRL നെറ്റ്ഫ്ലിക്സില്‍ റിലീസായ ചിത്രമാണ്. വെബ് സീരീസിൽ അനന്യ അവതരിപ്പിച്ചത് സമ്പന്നതയില്‍ നിന്നും പെട്ടെന്ന് കൂപ്പ്കുത്തുന്ന ഒരു സമ്പന്ന യുവതിയുടെ വേഷമാണ്. 

CTRL ല്‍ എഐ ലോകത്ത് പെട്ടുപോകുന്ന ഒരു യുവതിയുടെ റോളായിരുന്നു അനന്യയ്ക്ക്. രണ്ട് പ്രോജക്ടുകളിലും അനന്യയുടെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ആളുകൾ തന്നെ ഗൗരവമായി കാണുന്നുവെന്ന നടിയുടെ കമന്‍റ് ട്രോള്‍ ആകുന്നുണ്ട്. 

“അവൾ അവളുടെ ഭ്രമാത്മക ലോകത്താണ്" എന്നാണ് റെഡ്ഡിറ്റ് പോസ്റ്റിലെ ഒരു കമന്‍റ്.  “ഉറങ്ങാൻ പോകുക, നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക, അതിൽ ഉറങ്ങുക, ഉണരുക, നിങ്ങൾ അത് ചെയ്തുവെന്ന് പ്രഖ്യാപിക്കുക!! മറക്കുക, ഇത് വീണ്ടും ആവർത്തിക്കുക... ജീവിതം വളരെ സിംപിളാണ്" എന്നാണ് മറ്റൊരു ട്രോള്‍ കമന്‍റ്. 

"അനന്യ ആലിയ 2.0 അല്ല സോനം 2.0 ആണ്. അവൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്,എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ ആരും അവരെ ഗൗരവമായി എടുക്കുന്നില്ല. എന്നാല്‍ നല്ല പിആര്‍ ചെയ്യുന്നുണ്ട്. അടുത്തിടെ ചില പ്രൊജക്ടുകളില്‍ അവര്‍ നടത്തിയത് ഓവര്‍ ആക്ടിംഗാണ്, ശരിക്കും ഒരു മിമിക് പോലും അല്ല അനന്യ"- ഒരു കമന്‍റ് പറയുന്നു. 

എന്നാൽ അനന്യയ്ക്ക് പിന്തുണയുമായി ചില ആരാധകരും രംഗത്തെത്തിയിരുന്നു. ഉദാഹരണത്തിന്, ഒരു സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ അനന്യയെ പിന്തുണച്ച് രംഗത്ത് എത്തുന്നുണ്ട്.  CTRL മികച്ച ചിത്രമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുത്തുന്നു. അനന്യയുടെ മുന്‍കാല ചിത്രങ്ങളെ വച്ച് നല്ല പ്രൊജക്ടുകളാണ് അനന്യയുടെ അടുത്തിറങ്ങിയവ എന്ന് പറയുന്നവരുമുണ്ട്. 

ലാപതാ ലേഡീസ് ഓസ്കാർ പട്ടികയില്‍ ഇടം നേടിയില്ല; പക്ഷെ ട്വിസ്റ്റുണ്ട് ഇന്ത്യ അയക്കാത്ത ഹിന്ദി പടം ലിസ്റ്റില്‍ !

പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്

click me!