'ബിഗ്‌ ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകും'; അത് മറ്റൊരു അനുഭവമെന്ന് അമൃത സുരേഷ്

By Web Team  |  First Published Feb 17, 2023, 10:03 AM IST

റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം. 


ഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ബി​ഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ക്ക് പുറമേ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് പറയുകയാണ് അമൃത സുരേഷ്.

ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം. 'ആരതി വഴിയാണ് റോബിനെ അറിയുന്നത്. ഒരു നല്ല മനുഷ്യനാണ്. ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും', എന്നായിരുന്നു അമൃത പറഞ്ഞത്.

Latest Videos

ബി​ഗ് ബോസ് സീസൺ 3ന്റെ 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാർത്ഥികളായത്. വേദികളില്‍ ഇരുവരും ഒരുമിച്ച്‌ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച്‌ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ബിഗ്‌ബോസിൽ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും. 

'സൂര്യ സാറിനൊപ്പം കോമ്പിനേഷൻ ഉണ്ടായിരുന്നു, 40ദിവസത്തോളം ഷൂട്ട് ചെയ്തു, അവസാനം പിന്മാറി': മമിത

റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അമൃത സുരേഷ് സംഗീത ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അമൃത സുരേഷ് 'വാമനപുരി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയുടെയും ഭാഗമായി.  അമൃത 'സൂഫിയും സുജാത'യും എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി പാടിയത്.

click me!