ഗായിക അമൃതയുടെ മകൾ പാപ്പുവിന്റെ 12ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. 12 സമ്മാനങ്ങളും 12 സ്ഥലങ്ങളിലായി ഒളിപ്പിച്ചു വെച്ചുള്ള ട്രെഷർ ഹണ്ട് പാപ്പുവിന് വേണ്ടി ഒരുക്കി.
കൊച്ചി: അമൃതയും അഭിരാമിയും അമ്മയും പാപ്പുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വ്‌ളോഗിലൂടെയായി അഭിരാമിയും അമ്മയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അമ്മമ്മയുടെ വീഡിയോകളില്‍ പാപ്പുവും ഉണ്ടാവാറുണ്ട്. പാപ്പുവിന്റെ 12ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അഭിരാമി. പുതിയ വീഡിയോയിലൂടെയായിരുന്നു തന്റെ ട്രെഷര്‍ ഹണ്ടിനെക്കുറിച്ച് പറഞ്ഞത്. 12 സമ്മാനങ്ങളും 12 സ്ഥലങ്ങളിലായി ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അതിലേക്ക് എത്താനായി കുറച്ച് നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ആവേശത്തോടെയായി ഓരോ സമ്മാനവും കണ്ടുപിടിക്കുകയായിരുന്നു പാപ്പു.
ചെറുപ്പം മുതലേ ഒരുപാട് പെയ്ന്‍ എടുത്തിട്ടുള്ള ആളാണ് പാപ്പു. നിങ്ങളറിയുന്ന കഥകളൊന്നുമല്ല. ഒരുപാട് കാര്യങ്ങളുണ്ട്. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത് തന്നെ. പല രീതിയിലുള്ള സര്‍പ്രൈസുകളാണ് പ്ലാന്‍ ചെയ്തത്. ഞാനൊരു ട്രെഷര്‍ ഹണ്ടാണ് പ്ലാന്‍ ചെയ്തത്. അതിന്റെ പര്‍ച്ചേസിംഗ് കാര്യങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു. ചേച്ചി അവളുടെ ബെസ്റ്റ് ഫ്രണ്ട്‌സിനെയും കൂട്ടി വണ്ടര്‍ലായില്‍ പോയിരുന്നു. ഈ വീഡിയോ എടുത്തതിന്റെ പിറ്റേ ദിവസമായിരുന്നു അവരുടെ യാത്ര.
undefined
12ാമത്തെ വയസായത് കൊണ്ട് 12 ഗിഫ്റ്റുകള്‍ ട്രെഷര്‍ ഹണ്ടിലൂടെ കണ്ടുപിടിക്കുക എന്നതായിരുന്നു പരിപാടി. അതിനുള്ള ക്ലൂ ഒക്കെ അവിടവിടെയായി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഒരുപാട് സൈബര്‍ അറ്റാക്ക് കിട്ടിയിട്ടുള്ള ഫാമിലിയാണ് ഞങ്ങളുടേത്. അതൊന്നും ഏല്‍ക്കാതെ ഒരു ഷെല്‍ പോലെയാണ് ഞങ്ങള്‍ പാപ്പുവിനെ വളര്‍ത്തുന്നത്. അവളെ മാക്‌സിമം ഹാപ്പിയായി നിര്‍ത്തുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത് തന്നെ. ഈ പ്രാവശ്യം പുറത്ത് വലിയ പരിപാടി ചെയ്തില്ലെങ്കിലും അവള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളായിരുന്നു ചെയ്തത്.
ഞങ്ങളുടെ എല്ലാമാണ് പാപ്പു. ഞങ്ങളുടെ രാജകുമാരിക്ക് വേണ്ടി എന്തും ചെയ്യും ഞങ്ങള്‍. എനിക്കൊരു ബേബി വരികയാണെങ്കില്‍ ഞങ്ങളുടെ പാപ്പു മോളെ പോലെയായിരിക്കണം. ചെറിയ പ്രായത്തില്‍ ഇവളും ഇവളുടെ അമ്മയും എന്ത് മാത്രം സഫര്‍ ചെയ്തിട്ടുള്ളതാണ്. അവളെത്ര മെച്വേര്‍ഡാണെങ്കിലും നമുക്ക് നമ്മുടെ പൊന്നോമനയാണ്. ഞങ്ങളെയെല്ലാം ഹാപ്പിയാക്കി നിര്‍ത്താന്‍ അവളും ശ്രമിക്കാറുണ്ട്. എല്ലാവരും ഞങ്ങളുടെ പാപ്പുക്കുട്ടന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു അഭിരാമി പറഞ്ഞത്.
ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയായ ശേഷം പവൻ കല്യാണിന്‍റെ ആദ്യ ചിത്രം; റിലീസ് ഡേറ്റായി