'രണ്ട് സ്റ്റിച്ചുണ്ട്, നല്ല വേദനയാണ്'; അമൃത സുരേഷിന്റെ തലയ്ക്ക് പരിക്ക്

By Web Team  |  First Published Mar 19, 2023, 11:21 AM IST

തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറയുന്നു.


ലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ കരിയർ ആരംഭിച്ച അമൃത ഇപ്പോൾ ആൽബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയർ ചെയ്തിരിക്കുന്നത്.  

തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ച് ഉണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വീഡിയോയിൽ അമൃത പറയുന്നു. സ്റ്റെയറിന് ഉള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു. 

Latest Videos

അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ അമൃതയും മകള്‍ അവന്തികയും എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും ബാലയും കാണുന്നതും പ്രണയത്തിൽ ആകുന്നതും. 2010ലായിരുന്നു ഇവരുടെ വിവാഹം. 2019ൽ ഇരുവരും വേർപിരിഞ്ഞു. ബി​ഗ് ബോസ് സീസൺ 3ല്‍ മത്സരാര്‍ത്ഥികളായി അമൃതയും സഹോദരി അഭിരാമിയും എത്തിയിരുന്നു. ഷോയുടെ 50ാമത്തെ എപ്പിസോഡിലാണ് ഇരുവരും എത്തിയത്. 

ഫ്ളൈറ്റിനകത്ത് പ്രേം നസീറായി ജയറാം; കുടുകുടെ ചിരിച്ച് ഷീലാമ്മ, 'ഓള്‍ഡ് ഈസ് ​ഗോൾഡ്' എന്ന് ആരാധകർ

ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് അടുത്തിടെ അമൃത പറഞ്ഞിരുന്നു. റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം. 'ആരതി വഴിയാണ് റോബിനെ അറിയുന്നത്. ഒരു നല്ല മനുഷ്യനാണ്. ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും', എന്നായിരുന്നു അമൃതയുടെ വാക്കുകള്‍. 

click me!