‘ഹിസ്റ്റോറിക് വീഡിയോ’; അമിതാഭ് ബച്ചനൊപ്പം പാട്ട് പാടി ഷാരൂഖ് ഖാൻ- വീഡിയോ

By Web Team  |  First Published Mar 10, 2019, 4:59 PM IST

1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. 


ബോളിവുഡിലെ താര രാജാക്കന്മാരായ അമിതാഭ് ബച്ചന്റേയും ഷാരൂഖ് ഖാന്റേയും രസകരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഒരു ഗാനം ആലപിക്കുന്നതാണ് വീഡിയോ. 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. 

ഇതൊരു ‘ഹിസ്റ്റോറിക് വീഡിയോ’ ആണെന്നാണ് ബച്ചൻ വീഡിയോയെ വിശേഷിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ഗോവിന്ദ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹം. തപ്സി പന്നുവും അമിതാബ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ബദ്‌ല’യുടെ പ്രമോഷനിടെയായിരുന്നു താരരാജാക്കൻമാർ ഒന്നിച്ച് ഗാനം ആലപിച്ചത്. ഷാരൂഖ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. 

ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ആണ് ബദ്‍ല നിർമ്മിച്ചത്. ചിത്രം മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പാനിഷ് ത്രില്ലറായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ റിമേക്കാണ് ‘ബദ്‌ല’.

‘പിങ്ക്’ എന്ന ചിത്രത്തിന് ശേഷം തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബദ്‌ല. ചിത്രത്തിൽ അഭിഭാഷകനായാണ് അമിതാബ് ബച്ചൻ എത്തുന്നത്. താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു അഭിഭാഷകന്റെ സഹായം തേടുന്ന യുവതിയായാണ് തപ്‌സി എത്തുന്നത്.
 

click me!