ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍,അവരാണ് ശക്തി നല്‍കിയത്: അമ്പിളി ദേവി

By Web Team  |  First Published Nov 21, 2023, 7:28 AM IST

നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്.


കൊച്ചി: കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി അമ്പിളി ദേവി മലയാള ടെലിവിഷനില്‍ സജീവമായിരിക്കുകയാണ്. നടിയുടെ വീട്ടിലെ പുതിയൊരു സന്തോഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ അമ്പിളി സൂചിപ്പിച്ചിരിക്കുന്നത്. മക്കളുടെ കൂടെയുള്ള മനോഹരമായൊരു വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്തത്.

ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ട എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നതും. മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുന്ന നടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അമ്പിളിയുടെ ഇളയമകന്‍ അജു എന്ന അര്‍ജുന്റെ ജന്മദിനമാണ്. ഇതിനോട് അനുബന്ധിച്ച് മകന് ആശംസകളുമായി എത്തിയതായിരുന്നു അമ്പിളി ദേവി.

Latest Videos

നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ambili Devi (@deviambili)

അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു. 2019 നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്‍ ജനിക്കുന്നത്. കഴിഞ്ഞ മകന്റെ മാര്‍ക്ക്‌ലിസ്റ്റ് വാങ്ങിക്കാന്‍ പോയ വീഡിയോയും അമ്പിളി പങ്കുവെച്ചിരുന്നു. ഇളയമകന്‍ ആദ്യമായി എഴുതിയ പരീക്ഷയുടെ റിസള്‍ട്ടായിരുന്നു വാങ്ങിയത്. എല്ലാത്തിനും നല്ല മാര്‍ക്ക് ഉണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

അഭിനയവും നൃത്തവുമൊക്കെ ഒന്നിച്ച് കൊണ്ട് പോവുന്നതിനിടയിലാണ് അമ്പിളിയുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നത്. രണ്ടാമതും നടി വിവാഹിതയാവുകയും അതിനോട് അനുബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ നടക്കുകയുമൊക്കെ ചെയ്തത് പുറംലോകം അറിഞ്ഞിരുന്നു. ഇതേ തുടർന്ന് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

"ദി റെയിൽവേ മെന്‍"സീരിസ് റിലീസ് തടയണം: ഹര്‍ജി ഹൈക്കോടതി തള്ളി

ഒരാഴ്ചയായി തീയറ്ററില്‍:ദിലീപിന്‍റെ ബാന്ദ്ര എത്ര നേടി; കളക്ഷന്‍ വിവരങ്ങള്‍‌ ഇങ്ങനെ.!

 

click me!