അല്ലുവിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം, 20 കോടിയെങ്കിലും കൊടുക്കണം: തെലങ്കാന മന്ത്രി

By Web Team  |  First Published Dec 24, 2024, 7:31 PM IST

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 20 കോടി രൂപ നൽകണമെന്ന് തെലങ്കാന മന്ത്രി കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി ആവശ്യപ്പെട്ടു.


ഹൈദരാബാദ്: നടൻ അല്ലു അർജുന്‍ നായകനായ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്‍റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലുവും സിനിമ നിര്‍മ്മാതാക്കളും 20 കോടി രൂപ നൽകണമെന്ന് തെലങ്കാന മന്ത്രി കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. ഡിസംബർ 4 നാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. ഈ അനിഷ്ട സംഭവം നടക്കുമ്പോള്‍ തീയറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയിരുന്നു. 

ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിച്ച കോമതിറെഡ്ഡി യുവതിയുടെ മരണത്തിന് കാരണമായത് അല്ലുവിന്‍റെ പ്രവർത്തനങ്ങളാണെന്ന് വിമർശിച്ചു, മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും അല്ലു അർജുന്‍റെ തീയറ്ററിലെ സാന്നിധ്യം അനിയന്ത്രിതമായ ജനക്കൂട്ടത്തിനും തിരക്കിനും യുവതിയുടെ മരണത്തിനും കാരണമായെന്ന് മന്ത്രി പറഞ്ഞു.

Latest Videos

undefined

"പുഷ്പ 2 ബോക്‌സ് ഓഫീസിൽ അഭൂതപൂർവമായ ബിസിനസ്സാണ് നടത്തുന്നത്. കളക്ഷനിൽ നിന്ന് 20 കോടി രൂപ എടുത്ത് ഇരയുടെ കുടുംബത്തെ സഹായിക്കുക എന്നതാണ് അല്ലു അർജുന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം" കോമതിറെഡ്ഡി പറഞ്ഞു. 

തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കഷ്ടപ്പെടുന്ന വേളയിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും തിയേറ്ററിൽ തങ്ങുന്നത് തുടരുകയാണ് അല്ലു ചെയ്തത്. ഇതിനെ "അജ്ഞതയും അശ്രദ്ധയും" എന്നാണ് തെലങ്കാന മന്ത്രി വിശേഷിപ്പിച്ചത്. സന്ധ്യ തീയറ്റര്‍ സംഭവത്തില്‍ അല്ലുവിനെ അറസ്റ്റ് ചെയ്തതില്‍ അടക്കം തെലങ്കാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന. 

അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സ് മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷത്തിന്‍റെ ചെക്ക് നല്‍കി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയാണ് ചെക്ക് കൈമാറിയത്. നേരത്തെ അല്ലു അര്‍ജുന്‍ കുടുംബത്തിന് 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. 

പുഷ്പ 2 പ്രീമിയറില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്, അല്ലുവിന് കുരുക്ക്

ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അല്ലു അര്‍ജുന്‍

click me!