മകളുടെ യോഗ അഭ്യാസത്തില്‍ അത്ഭുതപ്പെട്ടിരിക്കുന്ന അല്ലു അര്‍ജുന്‍ - ചിത്രം വൈറല്‍

By Web Team  |  First Published Mar 22, 2023, 7:19 PM IST

അല്ലു ഹൈദരാബാദിലെ വീടിന്‍റെ ബാക് യാര്‍ഡില്‍ ഒരു സോഫയിൽ ഇരിക്കുമ്പോൾ യോഗ പരിശീലിക്കുന്ന മകളുടെ ചിത്രമാണ് സ്നേഹ പോസ്റ്റ് ചെയ്തത്. 


ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുൻ തന്‍റെ സോഷ്യല്‍ മീഡിയ ഇടപെടലുകളാല്‍ സജീവമാണ്. എന്നാല്‍ അതിനേക്കാള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടന്‍റെ ഭാര്യ സ്നേഹ റെഡ്ഡി. അല്ലുവും മക്കളും ഉള്ള പല മനോഹര നിമിഷങ്ങള്‍ പലപ്പോഴും സ്നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ സ്നേഹ ഇട്ട ഫോട്ടോയാണ് വൈറലാകുന്നത്. 

അല്ലുവിന്‍റെയും മകൾ അർഹയുടെയും ഒരു ചിത്രമാണ് സ്നേഹ പങ്കുവച്ചിരുന്നത്. അല്ലു ഹൈദരാബാദിലെ വീടിന്‍റെ ബാക് യാര്‍ഡില്‍ ഒരു സോഫയിൽ ഇരിക്കുമ്പോൾ യോഗ പരിശീലിക്കുന്ന മകളുടെ ചിത്രമാണ് സ്നേഹ പോസ്റ്റ് ചെയ്തത്. 

Latest Videos

യോഗ മാറ്റില്‍ പിന്നിലേക്ക് വളഞ്ഞ്  പാദങ്ങൾ തലയുടെ പിന്നിൽ സ്പർശിക്കുന്ന ഒരു ആസനം അർഹ പരിശീലിക്കുന്നതായി ചിത്രത്തിലുണ്ട്. ഇത് അവിശ്വസനീയതയോടെ കൈ തലയിൽ വച്ച് വീക്ഷിക്കുന്ന അല്ലുവിനെയും കാണാം.  'ഗുഡ് മോർണിംഗ്' എന്ന സ്റ്റിക്കർ സഹിതമാണ് സ്നേഹ റെഡി ഈ ഫോട്ടോ ഇന്‍സ്റ്റയില്‍ സ്റ്റോറി ആക്കിയിരിക്കുന്നത്. 

2011ലാണ് അല്ലു അര്‍ജുന്‍ സ്നേഹ റെഡിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. അല്ലു അയാനും അല്ലു അർഹയും. 

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്‍റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂള്‍ അല്ലു ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രൊജക്ടാണ്. ഇതിന്‍റെ ഒന്നാം ഭാഗം ഒരു പാന്‍ ഇന്ത്യ ഹിറ്റായിരുന്നു. 2021 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.

 മൈത്രി മൂവീസ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നേരത്തെ പുഷ്പയുടെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. ജൂണ്‍ 2 2023നാണ് ജവാന്‍ റിലീസ് ചെയ്യുന്നത്. പുഷ്പ 2 മിക്കവാറും ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും. 

തീയറ്ററില്‍ ആളില്ല; ഒടിടി റിലീസ് പ്രഖ്യാപിച്ച് ജയം രവി ചിത്രം ' 'അഖിലന്‍'

തന്നെ അല്ലു ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് പഴയ നായിക; കലിപ്പില്‍ അല്ലു ആരാധകര്‍, പിന്നീട് സംഭവിച്ചത്.!

 

click me!