'തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും' : ദുഃഖങ്ങൾ വെളിപ്പെടുത്തി 'ലില്ലികുട്ടി' ; ആശ്വസിപ്പിച്ച് ആരാധകർ

By Web Team  |  First Published Oct 4, 2023, 8:16 AM IST

അപ്പുറത്തെ വീട്ടില്‍ ഡാന്‍സിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും. നാളെ ഞാന്‍ ജയിക്കുമെന്നും അപ്പോള്‍ കൊടുക്കാമെന്നുമുള്ള വിശ്വാസമായിരുന്നു അതെന്നും സൗമ്യ പറയുന്നു. 


കൊച്ചി: കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സൗമ്യ ഭാഗ്യന്‍ പിള്ള. ആ പേരിനേക്കാള്‍ കൂടുതല്‍ സൗമ്യയെ മലയാളികള്‍ക്ക് പരിചിതം ലില്ലിക്കുട്ടി എന്ന പേരാകും. അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയിലെ ലില്ലിയായാണ് സൗമ്യ താരമാകുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സൗമ്യ. ചാനല്‍ എം ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ മനസ് തുറക്കുന്നത്.

''ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. സാധാരണയില്‍ സാധാരണ കുടുംബമാണ്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചി എങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചുവെന്നത് അതിശയമാണ്. സ്‌കൂളില്‍ ഫീസടക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റില്‍ ഞാനുണ്ടാകും. സ്‌കൂള്‍ കാലത്ത് ഡാന്‍സിലൊക്കെ സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു'' സൗമ്യ പറയുന്നു.

Latest Videos

അപ്പുറത്തെ വീട്ടില്‍ ഡാന്‍സിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും. നാളെ ഞാന്‍ ജയിക്കുമെന്നും അപ്പോള്‍ കൊടുക്കാമെന്നുമുള്ള വിശ്വാസമായിരുന്നു അതെന്നും സൗമ്യ പറയുന്നു. ഒരു ദിവസം അഞ്ച് സ്ഥലത്ത് സമ്മാനം വാങ്ങിയിട്ടുണ്ട്. 

ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചിരുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. അങ്ങനെ തന്നെ കുറേക്കാലം താമസിച്ചിട്ടുണ്ട്. ആരെങ്കിലും വീട്ടില്‍ വരുമ്പോഴൊക്കെ വിഷമമായിരുന്നു. വീടിന്‍റെ പണി സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത് എന്നും സൗമ്യ പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി സൗമ്യ കരുതുന്നത് അളിയന്‍സിലെത്തുന്നതാണ്. അതിന് ശേഷമാണ് വീടൊക്കെ വച്ചതും മോനെ വളര്‍ത്താനാകുന്നതുമെല്ലാം എന്നാണ് സൗമ്യ പറയുന്നത്.

സ്ക്രീനില്‍ വില്ലത്തി, ജീവിതത്തില്‍ അമ്മയാകുന്നു: സന്തോഷത്തില്‍ ജിസ്മി

ബിഗ്ബോസ് തമിഴ് സീസണ്‍ 7ന് ഗംഭീര തുടക്കം: കൂടുതല്‍ പ്രതിഫലം സര്‍പ്രൈസ് താരത്തിന്.!
 

click me!