നായ്ക്കുട്ടിക്ക് സദ്യ വാരി കൊടുത്ത് ആലീസ് ക്രിസ്റ്റി; ശ്രദ്ധനേടി വീഡിയോ

By Web Team  |  First Published Sep 10, 2022, 10:17 PM IST

നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.


ഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആലീസ്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് പ്രേക്ഷകർ.

തന്റെ നായ്ക്കുട്ടിക്ക് ഓണ സദ്യ വാരി കൊടുക്കുന്ന വീഡിയോയാണ് ഭർത്താവിനൊപ്പം ആലീസ് പങ്കുവെച്ചിരിക്കുന്നത്. സദ്യയ്ക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും വിളമ്പി തന്നെയാണ് നായകുട്ടിക്കുള്ള ഇലയും തയാറാക്കിയിരിക്കുന്നത്. പപ്പടം അടക്കമുള്ള കറികൾ ചേർത്ത് കുഴച്ചാണ് നായ്കുട്ടിക്ക് ചോറ് വായിൽ വെച്ച് കൊടുക്കുന്നത്. അനുസരണയോടെ നായ്ക്കുട്ടി അത് കഴിക്കുന്നതും വീഡിയോയിൽ കാണാം. കസവു സാരി ഉടുത്താണ് ഓണ സദ്യക്കായി ആലീസ് ഒരുങ്ങിയിരിക്കുന്നതും. നേരത്തെ ഓണത്തിന്റെ ഭാഗമായി കപ്പ പായസം തയാറാക്കുന്ന വീഡിയോയും ആലീസ് ക്രിസ്റ്റിയെ ഉൾപ്പെടുത്തി ഭർത്താവ് സജിൻ പങ്കുവെച്ചിരുന്നു. ഇതിനു വൻ പ്രതികരണമാണ് ലഭിച്ചത്.

Latest Videos

നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. ആലീസിന്റെ വിവാഹവും സേവ് ദി ഡേറ്റും എല്ലാം വളരെയേറെ ആരാധകർ ഏറ്റെടുത്തിരുന്നു.

സജിന്‍ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു തന്റെ ജീവിത പങ്കാളി എങ്കില്‍ തനിക്ക് ഇത്രയും സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് സീരിയലുകളിലാണ് താനിപ്പോള്‍ ഒന്നിച്ച് നില്‍ക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വീട്ടില്‍ ഉണ്ടാവുന്നത്. എന്നിട്ടും എന്റെ കരിയറിനെ അദ്ദേഹം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെറുതേ വീട്ടിലിരിക്കാതെ അഭിനയം അല്ലെങ്കില്‍ മറ്റെന്തെങ്കലും ജോലി ചെയ്യണമെന്നാണ് തന്നോട് പറയാറുള്ളതെന്നും ആലീസ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഓണാഘോഷവുമായി 'ബാലനും' അനുജന്മാരും; 'സാന്ത്വനം' റിവ്യൂ

click me!