ഇപ്പോഴിതാ, സജിൻറെ വീട്ടിലെ, എല്ലാവരും ഓമനിച്ച് വളർത്തിയിരുന്ന നായക്കുട്ടി ചത്തുപോയതിൻറെ സങ്കടം പങ്കുവെക്കുകയാണ് നടി.
കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്. 'സ്ത്രീപദം', 'കസ്‍തൂരിമാൻ' തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്‍ത് ജനപ്രീതി നേടിയ താരമാണ് ആലിസ്. സി കേരളത്തിലെ 'മിസിസ് ഹിറ്റ്ലർ' എന്ന പരമ്പരയ്ക്ക് ശേഷം കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് ആലിസ്. ആലിസിന്റെ കുട്ടിത്തവും സംസാരവുമെല്ലാം ആരാധകരുടെ ഇഷ്‍ടം പിടിച്ചു പറ്റുന്നവയാണ്.
ഇപ്പോഴിതാ, സജിൻറെ വീട്ടിലെ, എല്ലാവരും ഓമനിച്ച് വളർത്തിയിരുന്ന നായക്കുട്ടി ചത്തുപോയതിൻറെ സങ്കടം പങ്കുവെക്കുകയാണ് നടി. 'ഞാൻ നായ്ക്കളെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരു വ്യക്തിയായിരുന്നു, പക്ഷേ നി എന്റെ ജീവിതം മാറ്റിമറിച്ചു… ഞാൻ സ്നേഹിക്കുന്ന ആദ്യത്തെ നായക്കുട്ടി, നിനക്ക് പകരം വെക്കാൻ മറ്റാർക്കും കഴിയില്ല…. നായ്ക്കൾ വളരെ ആക്രമണകാരികളും സൗഹൃദപരവുമല്ലെന്ന് നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നു.
എനിക്ക് നിന്നോടൊപ്പം 2 വർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാൽ എന്റെ കുടുംബത്തിലെ മറ്റുള്ളവർ ഭാഗ്യവാന്മാരാണ്, അവർക്ക് 8 1/2 വർഷം ലഭിച്ചു, ഇപ്പോൾ എന്റെ കുടുംബം നി ഇല്ലാതെ 1 ആഴ്ച പൂർത്തിയാക്കി. ലവ് യു സോണി മോനെ… നിന്നെ സ്വർഗ്ഗത്തിൽ കാണാം. പപ്പ, അമ്മ, അച്ചാച്ച, കുക്കു ചേച്ചി & അനു ചേച്ചി ഒരിക്കലും മറക്കില്ല'…എന്നാണ് സങ്കടത്തോടെ ആലീസ് കുറിക്കുന്നത്. നായക്കുട്ടിക്കൊപ്പമുള്ള മുഹൂർത്തങ്ങൾ ചേർത്ത് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി തായ്ലൻഡിലാണ് ആലീസും സജിനുമിപ്പോൾ. ടൈഗർ പാർക്കിലെത്തിയതിൻറെ വിശേഷങ്ങൾ ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
'ടൗവല്‍ ഉടുത്ത് ഇടി കൊള്ളാന്‍ വയ്യ': ഭാര്യ കത്രീനയുടെ 'ടൗവല്‍ ഫൈറ്റിനെക്കുറിച്ച്' വിക്കി
സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി 'ലോറൻസ് ബിഷ്‌ണോയി': സുരക്ഷ വര്‍ദ്ധിപ്പിച്ചു