നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകളെന്ന് ആലീസ് ക്രിസ്റ്റി

By Web Team  |  First Published May 9, 2024, 10:16 AM IST

നടി തൻറെ വളർത്ത് നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 


കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബ് ചാനലുമായും ആലീസ് സജീവമാണ്. 'സ്ത്രീപദം', 'കസ്‍തൂരിമാൻ' തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്‍ത് ജനപ്രീതി നേടിയ താരമാണ് ആലിസ്. സി കേരളത്തിലെ 'മിസിസ് ഹിറ്റ്ലർ' എന്ന പരമ്പരയ്ക്ക് ശേഷം കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ മികവു കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരം കൂടിയാണ് ആലിസ്. ആലിസിന്റെ കുട്ടിത്തവും സംസാരവുമെല്ലാം ആരാധകരുടെ ഇഷ്‍ടം പിടിച്ചു പറ്റുന്നവയാണ്.

നടി തൻറെ വളർത്ത് നായയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മളെക്കാളേറെ നമ്മെ സ്നേഹിക്കുന്ന ജീവികളാണ് നായകൾ എന്ന ജോഷ് ബില്ലിങ്സിന്‍റെ വാക്യത്തോടൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെറയെന്നനാണ് നായക്കുട്ടിയുടെ പേര്. സെറ ബേബിയെന്നാണ് ആലിസ് എപ്പോഴും അഭിസംബോധന ചെയ്യാറ്. സെറയുടെ കുസൃതികളും കളികളുമെല്ലാം പലപ്പോഴായി താരം വീഡിയയോിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. 

Latest Videos

undefined

ഭർത്താവ് സജിന്‍റെ വീട്ടിലെ, എല്ലാവരും ഓമനിച്ച് വളർത്തിയിരുന്ന നായക്കുട്ടി ചത്തുപോയതിന്‍റെ സങ്കടം നടി പ്രേക്ഷകരെയും അറിയിച്ചിരുന്നു. നായ്ക്കളെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരു വ്യക്തിയായിരുന്നു താനെന്നും സോണിമോനെയാണ് ആദ്യമായി ലാളിച്ചതെന്നും താരം പറഞ്ഞിരുന്നു. നിനക്ക് പകരം വെക്കാൻ മറ്റാർക്കും കഴിയില്ല…. നായ്ക്കൾ വളരെ ആക്രമണകാരികളും സൗഹൃദപരവുമല്ലെന്ന് നിന്നെ കണ്ടുമുട്ടുന്നത് വരെ ഞാൻ വിശ്വസിച്ചിരുന്നുവെനന്ും താരം കുറിച്ചിരുന്നു.

സോണി മോന്‍ ശേഷം ആലീസ് ക്രിസ്റ്റി ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ നായക്കുട്ടിയാണ് സെറ ബെർണാഡ്. 'എന്റെ കുടുംബത്തിൽ വീണ്ടും സന്തോഷം കൊണ്ടുവരാനുള്ള സമയമാണിത്. ഞങ്ങളുടെ സോണി മോന് പകരമാകാൻ ആർക്കും കഴിയില്ല, പക്ഷേ പുതിയ അംഗം ഞങ്ങളുടെ തകർന്ന ഹൃദയങ്ങൾ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ജീവിതത്തിലെ ആദ്യത്തെ നായ്ക്കുട്ടിയായ സേറ ബെർനാദിനെ ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നു'വെന്ന് പറഞ്ഞായിരുന്നു നായക്കുട്ടിയെ സ്വീകരിക്കുന്ന വിശേഷം താരം പങ്കുവെച്ചത്.

മലയാളി ഫ്രം ഇന്ത്യ കഥ മോഷണ ആരോപണം: 'പടം ചെയ്യാനിരുന്നത് മറ്റൊരാള്‍, പിഡിഎഫ് തുറന്ന് നോക്കിയില്ല'

ഇപ്പോഴും ഹൗസ് ഫുള്‍ ഷോകള്‍, വില്‍ക്കുന്നത് ആയിരക്കണക്കിന് ടിക്കറ്റുകള്‍: അതിനിടയിലും ഒടിടിയിലും എത്തി ആവേശം.!

click me!