പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ആലീസ് ക്രിസ്റ്റി, സന്തോഷം പങ്കുവെച്ച് താരം

By Web Team  |  First Published Nov 30, 2023, 8:41 AM IST

കഴിഞ്ഞ ദിവസമായിരുന്നു സജിൻറെ വീട്ടിലെ നായക്കുട്ടിയുടെ വിയോഗം ഏറെ ദുഖത്തോടെ കുടുംബാംഗങ്ങൾ പങ്കുവെച്ചത്. നായയെ പേടിയായിരുന്നു താൻ ജീവിതത്തിൽ ആദ്യമായി ഓമനിച്ചത് ആ നായയെയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.


കൊച്ചി: പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നടിയാണ് ആലീസ് ക്രിസ്റ്റി. മഴവില്‍ മനോരമായില്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തന്റെ വിശേഷങ്ങളും മേക് ഓവർ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും പരിചിതനാണ്.

കഴിഞ്ഞ ദിവസമായിരുന്നു സജിൻറെ വീട്ടിലെ നായക്കുട്ടിയുടെ വിയോഗം ഏറെ ദുഖത്തോടെ കുടുംബാംഗങ്ങൾ പങ്കുവെച്ചത്. നായയെ പേടിയായിരുന്നു താൻ ജീവിതത്തിൽ ആദ്യമായി ഓമനിച്ചത് ആ നായയെയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ഏറെ സന്തോഷത്തോടെയുള്ള വീഡിയോ പങ്കുവെക്കുകയാണ് താരം. ജീവിതത്തിൽ ആദ്യമായി നായക്കുട്ടിയെ സ്വന്തമാക്കിയിരിക്കുകയാണ് ആലീസ്. 

Latest Videos

'എന്റെ കുടുംബത്തിൽ വീണ്ടും സന്തോഷം കൊണ്ടുവരാനുള്ള സമയമാണിത്. ഞങ്ങളുടെ സോണി മോന് പകരമാകാൻ ആർക്കും കഴിയില്ല, പക്ഷേ പുതിയ അംഗം ഞങ്ങളുടെ തകർന്ന ഹൃദയങ്ങൾ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ജീവിതത്തിലെ ആദ്യത്തെ നായ്ക്കുട്ടിയായ സേറ ബെർനാദിനെ ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കും. ലവ് യു സോണി മോനെ പപ്പാ, അമ്മ, അച്ചാച്ച, കുക്കു ചേച്ചി & അനു ചേച്ചി ഒരിക്കലും മറക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു'വെന്നും ആലീസ് കുറിച്ചു. 

രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നതിൻറെ ഭാഗമായി തായ്ലൻഡിലാണ് ആലീസും സജിനുമിപ്പോൾ. ടൈഗർ പാർക്കിലെത്തിയതിൻറെ വിശേഷങ്ങൾ ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

'ഈ സന്തോഷം ഒരിക്കലും കുറയില്ല', സുഹൃത്തുക്കൾക്കൊപ്പം സിമി സാബു

ഈ ട്രെൻഡ് എനിക്കെങ്ങനെ ഒഴിവാക്കാനാകും, സാരി ഉടുത്ത് നിറവയറുമായി ഡാൻസ് കളിച്ച് ലക്ഷ്മി
 

click me!