ആലിയ ഭട്ട് നായികയായ ജിഗ്രയുടെ ബോക്സ് ഓഫീസ് കണക്കുകൾ വ്യാജമാണെന്ന് ദിവ്യ ഖോസ്‌ല കുമാർ ആരോപിച്ചു. പിന്നാലെ വിവാദം
മുംബൈ: കഴിഞ്ഞ വെളളിയാഴ്ചയാണ് ആലിയ ഭട്ട് നായികയായ ആക്ഷന്‍ ചിത്രം ജിഗ്ര റിലീസായത്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിച്ചത്. ഇതിന് പിന്നാലെ നടി ദിവ്യ ഖോസ്‌ല കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസറ്റ് ഏറെ വിവാദമായിരുന്നു. ജിഗ്രയുടെ ബോക്സോഫീസ് കണക്കുകള്‍ ഫേക്കാണെന്നും, തീയറ്ററില്‍ കാണികള്‍ ആരുമില്ലെന്നും ആലിയ തന്നെ പണം ഉപയോഗിച്ച് ടിക്കറ്റ് വാങ്ങി വ്യാജ കളക്ഷന്‍ ഉണ്ടാക്കുകയാണെന്നാണ് ആരോപണം.
ശൂന്യമായ ഒരു തീയറ്ററില്‍ ആലിയയുടെ ജിഗ്ര കളിക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട്, ജിഗ്രയുടെ പ്രദർശനങ്ങള്‍ക്ക് കാണികള്‍ ഇല്ലെന്ന് ദിവ്യ സൂചിപ്പിച്ചു. “ജിഗ്ര ഷോയ്ക്കായി സിറ്റി മാൾ പിവിആറിൽ പോയിരുന്നു. തിയേറ്റർ പൂർണ്ണമായും ശൂന്യമായിരുന്നു. എല്ലായിടത്തും ഇത് തന്നെ അവസ്ഥ. ആലിയ ശരിക്കും ഒരു ജിഗ്ര തന്നെ ടിക്കറ്റ് മുഴുവന്‍ സ്വയം വാങ്ങി കളക്ഷന്‍ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നത് എന്ന് അത്ഭുതപ്പെടുന്നു" എന്നാണ് ദിവ്യ ഖോസ്‌ല എഴുതിയത്. ഈ പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കരണ്‍ ഇതിന് നേരിട്ടല്ലാതെ പ്രതികരിച്ചു.
undefined
മറുപടിയായി കരൺ ജോഹർ നിശബ്ദതയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പോസ്റ്റ് തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ ഷെയർ ചെയ്തു. ദിവ്യയുടെ പരാമർശത്തിന് മണിക്കൂറുകൾക്ക് ശേഷം കരൺ ജോഹർ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ “നിശബ്ദതയാണ് നിങ്ങൾ വിഡ്ഢികളോട് ചെയ്യുന്ന ഏറ്റവും മികച്ച മറുപടി” എന്ന് ഷെയര്‍ ചെയ്തു.
ഇത് വൈറലായതിന് പിന്നാലെ ദിവ്യ ഖോസ്‌ല കുമാര്‍ മറുപടിയുമായി രംഗത്ത് എത്തി. "സത്യം എപ്പോഴും അതിനെ എതിർക്കുന്ന വിഡ്ഢികളെ വ്രണപ്പെടുത്തും" എന്നാണ് ദിവ്യ ഇന്‍സ്റ്റ സ്റ്റോറിയില്‍ എഴുതിയത്. മറ്റൊരാളുടെ വസ്തു മോഷ്ടിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് ശബ്ദമോ നട്ടെല്ലോ നഷ്ടപ്പെടും എന്നും ദിവ്യ മറ്റൊരു ഇന്‍സ്റ്റ സ്റ്റോറിയില്‍ കരണ്‍ ജോഹറിനെ കടന്നാക്രമിക്കുകയും ചെയ്തു.
അദ്ദേഹം വിവാദത്തെ നേരിട്ട് അഭിസംബോധന ചെയ്തില്ലെങ്കിലും, ആലിയയ്‌ക്കെതിരായ ദിവ്യയുടെ ആരോപണത്തോടാണ് ഈ പ്രതികരണം എന്നാണ് പൊതുവില്‍ ബോളിവുഡിലെ സംസാരം. അതേ സമയം ആലിയ ദിവ്യ പ്രശ്നത്തിന് ചില കാരണങ്ങള്‍ ഉണ്ട്.
ദിവ്യ ഖോസ്‌ല നായികയായി എത്തിയ 2024 മെയ് 31ന് റിലീസ് ചെയ്ത ചിത്രമാണ് സാവി. 20 കോടിക്ക് എടുത്ത ഈ ചിത്രം 17 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം ലഭിക്കും. ലണ്ടന്‍ ജയിലില്‍ കള്ളക്കേസില്‍ അകത്തായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ജയില്‍ ബ്രേക്ക് നടത്തുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ഇത്. അതേ സമയം ആലിയ ഭട്ടിന്‍റെ ജിഗ്രയുടെ കഥ സഹോദരനെ വിദേശ ജയിലില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്ന സഹോദരിയുടെതാണ്. നേരത്തെ തന്നെ കഥയിലെ സാമ്യത്തിന്‍റെ പേരില്‍ ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.
so the pic posted by divya khosla kumar was edited and fake.. and well so many Bollywood pages posted abt it? unity is in gutter. biggest irony is divya khoshla used the tag “we should not fool the audience” 😭😭😭😭😭 pic.twitter.com/u2P0kBaGO5
— jigra era (@softiealiaa)ഇതിന്‍റെ ബാക്കിയാണ് പുതിയ വിവാദം എന്നാണ് കരുതുന്നത്. എന്നാല്‍ മറ്റൊരു വലിയ കാരണവും ബോളിവുഡ് മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 'വിക്കി വിദ്യാ കാ വോ വാലാ വീഡിയോ' എന്ന ചിത്രം ആലിയയുടെ 'ജിഗ്ര'യുമായി ബോക്സോഫീസില്‍ ഏറ്റുമുട്ടുന്നുണ്ട്. ഇത് നിര്‍മ്മിക്കുന്നത് ടി- സീരിസാണ്. ടി-സീരീസിന്‍റെ മാനേജിംഗ് ഡയറക്ടറായ ഭൂഷൺ കുമാറിനെയാണ് ദിവ്യ ഖോസ്‌ല വിവാഹം കഴിച്ചത്. ഈ മത്സരത്തിന് ഖോസ്‌ലയുടെ ആരോപണം ഈ വഴിക്കാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്.
അതേ സമയം ദിവ്യ ഖോസ്‌ല കുമാര്‍ പോസ്റ്റ് ചെയ്ത ചിത്രം ഫേക്കാണ് എന്ന ആരോപണവുമായി ആലിയ ഭട്ടിന്‍റെ ഫാന്‍ പേജുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം തന്നെ ആലിയ അടക്കം അറിഞ്ഞുള്ള മോഷണമാണ് സാവിക്കും ജിഗ്രയ്ക്കും ഇടയില്‍ നടന്നതെന്നും ഇരു ചിത്രങ്ങളും സാമ്യമുണ്ടെന്ന ആരോപണവുമായി മറ്റു ചില പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
Why film is a copy of film ?
Because producer Mukesh Bhatt bought the rights of film for ₹4cr. That time Bhatt brothers were together and knew about it. After separation of Bhatt brothers gave that screenplay to without… pic.twitter.com/DBWmpV3QL3
തുമ്പാട് ടീം വീണ്ടും: പുതിയ പ്രഖ്യാപനം, എന്നാല്‍ അത് തുമ്പാട് 2 അല്ല !
എൽസിയുവിന്റെ ഭാവി, ലിയോ 2 വന്നാല്‍ ഇതായിരിക്കും പേര്': വന്‍ സൂചന നല്‍കി സംവിധായകന്‍ ലോകേഷ്