ദേശീയ പുരസ്കാരം വാങ്ങാന്‍ പോയ അനുഭവം ഹിന്ദി സൂപ്പര്‍താരം അക്ഷയ് കുമാര്‍ പറയുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു.
ദില്ലി: 2017ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ നേടിയ നടിയാണ് സുരഭി. മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി നേടുമ്പോള്‍ അന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് അക്ഷയ് കുമാര്‍ ആയിരുന്നു. അന്ന് ദേശീയ പുരസ്കാരം വാങ്ങാന്‍ പോയ അനുഭവം ഹിന്ദി സൂപ്പര്‍താരം അക്ഷയ് കുമാര്‍ പറയുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായിരുന്നു.
വൈറലായ വീഡിയോയില്‍ അക്ഷയ് പറയുന്നത് ഇതാണ്, ദേശീയ പുരസ്കാരദാന ചടങ്ങിനിടെ എന്‍റെ അടുത്ത് ഒരു പെണ്‍കുട്ടി ഇരുന്നിരുന്നു. താങ്കളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞ പെണ്‍കുട്ടി ദേശീയ പുരസ്കാരം നേടി അഭിമാനത്തോടെ നില്‍ക്കുന്ന എന്നോട് സാര്‍ ഇതുവരെ എത്ര ചിത്രം ചെയ്തുവെന്ന് ചോദിച്ചു. ഞാന്‍ 135 എന്ന് പറഞ്ഞു.
undefined
ഞാന്‍ ആ പെണ്‍കുട്ടിയോടും ചോദിച്ചു താങ്കളുടെ എത്രമത്തെ ചിത്രമാണ്. സാര്‍ ഇതെന്‍റെ ആദ്യത്തെ ചിത്രം എന്നായിരുന്നു മറുപടി. ആദ്യ സിനിമയില്‍ ദേശീയ പുരസ്കാരം നേടിയ അത് വാങ്ങാന്‍ വന്നിരിക്കുന്ന ആ നടിയോട് 135മത്തെ പടത്തില്‍ ദേശീയ പുരസ്കാരം കിട്ടിയ ഞാന്‍ എന്താണ് പറയേണ്ടത് - എന്നാണ് അക്ഷയ് ചോദിച്ചത്.
സുരഭിയാണ് ഈ നടി. വൈറലായി വീഡിയോയുടെ അടിയില്‍ സുരഭി തന്നെ ഇതിന് മറുപടി നല്‍കുന്നുണ്ട്.'തങ്കളുടെ വാക്കുകള്‍ എനിക്കെറെ സന്തോഷം നല്‍കുന്നു. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ആ വാക്കുകള്‍ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. പ്രിയപ്പെട്ട ഒരു നടനുമായി അടുത്ത് ചിലവഴിക്കാന്‍ കിട്ടിയ കുറച്ച് നല്ല നിമിഷങ്ങളായിരുന്നു അത്. ഞാന്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായിരുന്നു മിന്നാമിനുങ്ങ്'- എന്ന് സുരഭി എഴുതി.
റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു 2017 ല്‍ അക്ഷയ് കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
'സംഭവം അത് തന്നെ':വീണ്ടും ഒന്നിച്ച് രൺവീർ സിങ്ങും ജോണി സിൻസും