ചമ്പല്‍ കൊള്ളക്കാര്‍ ചെരുപ്പടക്കം കൊള്ളയടിച്ചു: സംഭവം വെളിപ്പെടുത്തി അക്ഷയ് കുമാര്‍.!

By Web Team  |  First Published Nov 15, 2023, 9:34 PM IST

നടന്‍ അനുപം ഖേറിന്‍റെ ടോക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ആദ്യമായി ചെറുപ്പത്തില്‍ നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ട്രെയിനില്‍ വച്ചാണ് ചമ്പല്‍ കൊള്ളക്കാര്‍ അക്ഷയിയെ കൊള്ളയടിച്ചത്. 


മുംബൈ: ബോളിവുഡില്‍ കുടുംബ ബന്ധങ്ങള്‍ ഇല്ലാതെ താരമായി വന്ന വ്യക്തിയാണ് അക്ഷയ് കുമാര്‍. ഇപ്പോള്‍ ബോക്സോഫീസില്‍ നല്ല കാലം അല്ലെങ്കിലും ബോളിവുഡിലെ മുന്‍നിരയില്‍ തന്നെ താരമുണ്ട്. സിംഗം 3 അടക്കം താരത്തിന്‍റെ ഒട്ടനവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

ഇപ്പോഴിതാ തന്‍റെ ജീവിതത്തില്‍ കൊള്ളയടിക്കപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് അക്ഷയ് കുമാര്‍. നടന്‍ അനുപം ഖേറിന്‍റെ ടോക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ്  ചെറുപ്പത്തില്‍ നേരിട്ട അനുഭവം ആദ്യമായി അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. ട്രെയിനില്‍ വച്ചാണ് ചമ്പല്‍ കൊള്ളക്കാര്‍ അക്ഷയ് കുമാറിനെ കൊള്ളയടിച്ചത്. 

Latest Videos

മുന്‍പ് ഫ്രണ്ട്യര്‍ മെയില്‍ ദില്ലിയിലേക്ക് വരുകയായിരുന്നു അക്ഷയ്. ദില്ലിയില്‍ ചെറിയ കച്ചവടം തുടങ്ങിയിരുന്നു താരം. വസ്ത്രങ്ങളും ആഭാരണങ്ങളുമാണ് അക്ഷയ് വിറ്റിരുന്നത്. തുടക്കകാലത്ത് ചെയ്ത അനവധി ജോലികളില്‍ ഒന്നായിരുന്നു അത്.

ഇത്തരത്തില്‍ ഒരു ദിനം തുണിത്തരങ്ങളും മറ്റ് വസ്തുക്കളുമായി തീവണ്ടിയിൽ ദില്ലിയിലേക്ക് വരികയായിരുന്നു അക്ഷയ്. അന്ന് കൈയ്യിലുള്ള സാധനങ്ങള്‍ക്ക് 5000 രൂപയെങ്കിലും വിലവരുമായിരുന്നു. അന്നത്തെകാലത്തെ മൂല്യത്തിലാണ് എന്ന് കൂടി ഓര്‍ക്കണം. 

തീവണ്ടി ചമ്പലിൽ എത്തിയപ്പോൾ ഏതാനും കൊള്ളക്കാർ തീവണ്ടിയിൽക്കയറി. ഉറക്കത്തിലായിരുന്നെങ്കിലും കൊള്ളക്കാരുടെ സാന്നിധ്യം ഞാന്‍ മനസിലാക്കി. എന്തെങ്കിലും സാഹസം കാണിച്ചാല്‍ അപകടമാകും എന്ന് കരുതി കിടന്ന സീറ്റില്‍ തന്നെ കിടന്നു. എന്നാല്‍ കൊള്ളാക്കാര്‍ എന്നെ കണ്ടെത്തി ചെരുപ്പ് അടക്കം കൊള്ളയടിച്ചാണ് പോയത്. ദില്ലിയില്‍ എത്തിയപ്പോള്‍ ശരീരത്തില്‍ ധരിച്ച വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അക്ഷയ് കുമാര്‍ ഓര്‍ത്തെടുത്തു. 

'വിനായകന്‍ സാറിന് ഇപ്പോള്‍ അത് അറിയുമോ എന്ന് അറിയില്ല' : വിനായകന്‍റെ ആ റോളിനെക്കുറിച്ച് പറഞ്ഞ് ഗൗതം മേനോന്‍

'എന്‍റെ രണ്ടാമത്തെ കുഞ്ഞിന്റെ പിറന്നാളാണ്', ജീവിതം പങ്കുവച്ച് ആര്യ
 

click me!