കാര്‍ ഉപേക്ഷിച്ച് മെട്രോ പിടിച്ച് സൂപ്പര്‍താരം അക്ഷയ് കുമാര്‍; കാരണം ഇതാണ്

By Vipin VK  |  First Published Jan 12, 2024, 5:56 PM IST

മെട്രോയിൽ മാസ്കും തൊപ്പിയും ധരിച്ചാണ് അക്ഷയ് കാണപ്പെട്ടത്. അതേ സമയം വീഡിയോ വൈറലായതിന് പിന്നാലെ യാത്ര ചെയ്യാന്‍ മെട്രോ തിരഞ്ഞെടുത്തതിന് നിരവധിപ്പേര്‍ നടനെ അഭിനന്ദിച്ചു. 


മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം മുംബൈ മെട്രോയില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്ന സമയത്താണ് താരത്തിന്‍റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മുഖം മറച്ച് ബോഡി ഗാര്‍ഡുമാര്‍ക്കൊപ്പമാണ് അക്ഷയ് യാത്ര ചെയ്തതെങ്കിലും നിരവധിപ്പേര്‍ വീഡിയോ എടുത്തിട്ടുണ്ട് താരത്തിന്‍റെ. 

മെട്രോയിൽ മാസ്കും തൊപ്പിയും ധരിച്ചാണ് അക്ഷയ് കാണപ്പെട്ടത്. അതേ സമയം വീഡിയോ വൈറലായതിന് പിന്നാലെ യാത്ര ചെയ്യാന്‍ മെട്രോ തിരഞ്ഞെടുത്തതിന് നിരവധിപ്പേര്‍ നടനെ അഭിനന്ദിച്ചു. അക്ഷയ് കുമാർ മുമ്പും തന്റെ യാത്രയ്ക്കായി മെട്രോ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം സെൽഫി എന്ന സിനിമയുടെ പ്രമോഷനായി അക്ഷയ് മെട്രോ യാത്ര നടത്തിയിരുന്നു. 

Latest Videos

നിരവധി ആഢംബര കാറുകള്‍ ഉള്ള അക്ഷയ് മുംബൈയിലെ ട്രാഫിക്ക് മറികടക്കാന്‍ വേണ്ടിയാണ് മെട്രോയെ ആശ്രയിച്ചത് എന്നാണ് വിവരം. ഷൂട്ടിംഗിനോ, പ്രധാനപ്പെട്ട മീറ്റിംഗിനോ പോവുകയായിരുന്നു താരം എന്നാണ് വിവരം. 

The super humble and down to earth Akshay Paaji using the Mumbai metro to travel for work! 😍 pic.twitter.com/5GdhHzSkvc

— Ramesh Bala (@rameshlaus)

മിഷന്‍ റാണിഗഞ്ചാണ് അവസാനമായി അക്ഷയ് കുമാറിന്‍റെതായി പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഈ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. അതിന് മുന്‍പ് ഇറങ്ങിയ ഓ മൈ ഗോഡ് 2 തീയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തി.

അതേ സമയം  മിഷന്‍ റാണിഗഞ്ചിന് പറ്റിയത് എന്ത് എന്ന്  അക്ഷയ് കുമാര്‍ തന്നെ അടുത്തിടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതൊരു വാണിജ്യ ചിത്രമല്ല. സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതിയില്‍ അതിന് സ്വീകാര്യത കിട്ടിയില്ല. 150 സിനിമകളില്‍ അഭിനയിച്ച അനുഭവപരിചയം വച്ച് ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്. പടം വര്‍ക്ക് ആയില്ല. പക്ഷേ അതിന്‍റെ കര്‍തൃത്വത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഇത് എന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നുമാണ്-  ടൈംസ് നൌ നവ്‍ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു.

2024 ല്‍ മറത്ത പടം അടക്കം ഒന്‍പതോളം ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ കരാറായിട്ടുണ്ട്.  ഇതില്‍ ബഡാമിയാ ഛോട്ടാ മിയ, സിങ്കം 3 എന്നിവ ഈ വര്‍ഷം ഇറങ്ങും. 

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യം, 'പേടിപ്പെടുത്തുന്ന അവസ്ഥ'; തുറന്ന് പറഞ്ഞ് വിജയ് ബാബു

മനുഷ്യ നിസഹായതയുടെ സഹനത്തിന്‍റെ രണ്ട് ചിത്രങ്ങള്‍; ആടുജീവിതം ഫസ്റ്റലുക്കും, ലോക പ്രശസ്ത ചിത്രവും തമ്മില്‍.!
 

click me!