കുടുംബം കലക്കികളോട് പറയാനുള്ളത്, എന്ന പേരിലാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ അഖില്‍ വീഡിയോ ഇട്ടിരിക്കുന്നത്.
കൊച്ചി: അടുത്തിടെ ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം ബിഗ്ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ത്ഥി അഖില്‍ മാരാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ അഭിമുഖത്തിന് ശേഷം തനിക്കും കുടുംബത്തിനെതിരെയും പല പ്രചാരണങ്ങളും നടക്കുന്നതായി അഖില്‍ മാരാര്‍ പറയുന്നു. ഇത് സംബന്ധിച്ച് ഭാര്യ ലക്ഷ്മിക്കും രണ്ട് കുട്ടികള്‍ക്കൊപ്പവും ലൈവില്‍ വന്നിരിക്കുകയാണ് അഖില്‍ മാരാര്‍.
കുടുംബം കലക്കികളോട് പറയാനുള്ളത്, എന്ന പേരിലാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ അഖില്‍ വീഡിയോ ഇട്ടിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിന് ശേഷം ഞാന്‍ ലക്ഷ്മിയെ അപമാനിച്ച് സംസാരിക്കുന്നു. അവളെ കളിയാക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്.
മറ്റുള്ള കുടുംബങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നത് കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്ന ചിലര്‍ വന്ന് കമന്‍റ് ഇടുന്നു ഞാന്‍ ലക്ഷ്മിക്ക് ബഹുമാനം കൊടുത്തില്ലെന്നാണ് പറയുന്നതെന്ന് അഖില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസേജ് വന്നെന്ന് ലക്ഷ്മിയും ഇതിനൊട് കൂട്ടിച്ചേര്‍ക്കുന്നു. എന്‍റെ ഹൈറ്റേര്‍സും ഫാന്‍സും തമ്മില്‍ ഇതിന്‍റെ പേരില്‍ തല്ലാണ്. എന്‍റെ ഹൈറ്റേര്‍സ് ഇപ്പോള്‍ ലക്ഷ്മിയുടെ ഫാന്‍സാണെന്നും തമാശയായി അഖില്‍ പറയുന്നു.
എന്തെങ്കിലും കാര്യം പറഞ്ഞ് ഈ കുടുംബത്തിലെ സന്തോഷവും സമാധാനവും തകര്‍ക്കാം എന്നാണ് ഇവര്‍ കരുതുന്നത്. പോയി നീയൊക്കെ നിന്‍റെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ നോക്കടാ എന്നാണ് ഇത്തരക്കാരോട് പറയാനുള്ളത്. കാര്യമായ വിമര്‍ശനം ഉന്നയിച്ചാല്‍ അത് ഉള്‍കൊള്ളാനുള്ള ബോധം എനിക്കുണ്ട്. തിരുത്താനുള്ള കാര്യം ആണെങ്കില്‍ അത് സ്വീകരിക്കും.
ഞാന്‍ എങ്ങനെയാണ് ഭാര്യയോടും മക്കളോടും പെരുമാറുന്നത് എന്ന് അവര്‍ക്ക് അറിയാം. സ്നേഹമുള്ളയിടത്ത് പരസ്പരം കളിയാക്കലുകളും മറ്റും ജീവിതത്തിന്‍റെ ഭാഗമാണ്. ഈ കളിയാക്കലുകളും വഴക്കുകളും ആസ്വദിച്ചാണ് ഒരോ കുടുംബവും മുന്നോട്ട് പോകുന്നത്. അല്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ അപമാനിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. ഒരു ചാറ്റ് ഷോ നടക്കുന്നു അതില്‍ പരസ്പരം കളിയാക്കും അങ്ങനെയൊക്കെയാണ് ലൈഫ്. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പൊളിറ്റിക്കല്‍ കറക്ടനസ് അല്ല ലൈഫ് എന്നത് - അഖില്‍ പറയുന്നു.
ചേട്ടന്‍ ടാറ്റൂ അടിച്ചിട്ടും, ചേച്ചിയെ മുടി സ്ട്രൈറ്റ് ചെയ്യിക്കുന്നില്ലെന്നതാണ് ഒരു വിമര്‍ശനം എന്ന് ലക്ഷ്മി ഓര്‍മ്മിപ്പിച്ചപ്പോള്‍ അത് ലക്ഷ്മിയുടെ മുടി കൊഴിച്ചില്‍ കാരണമാണെന്ന് അഖില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം തന്നെ ലക്ഷ്മി ഇന്‍ഡിപെന്‍ഡന്‍റ് ആകണമെന്നാണ് ഞാന്‍ പറയാറ്. എന്നാല്‍ അവള്‍ക്ക് ഈ ലൈഫിലാണ് താല്‍പ്പര്യം. ഞാന്‍ അവളെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ നില്‍ക്കുമോ അവളുടെ അമ്മ വക്കീലാണ് അവര്‍ നോക്കില്ലെ തന്‍റെ മരുമോന്‍ എങ്ങനെയാണെന്ന് അഖില്‍ പറയുന്നു.
ഒടുവില്‍ അഖിലും കുടുംബവും തമ്മില്‍ ഉമ്മ നല്‍കിയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അഖിലും കുടുംബത്തിനും ആശംസകള്‍ നല്‍കി ഈ പോസ്റ്റിന് അടിയില്‍ ആരാധകരും സജീവമാണ്.
'രണ്ടാം വിവാഹത്തിന് ഐശ്വര്യ, പറ്റില്ലെന്ന് രജനി': ഈ വിവാദത്തിന് പിന്നാലെ സംഭവിച്ചത്.!