മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായി ഐശ്വര്യ പോണ്ടിച്ചേരിയിലാണ്.
തമിഴ് നടൻ ശരത് കുമാറിന്റെ കുടുംബത്തോടൊപ്പമുള്ള ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ചിത്രങ്ങള്‍ വൈറൽ. ഐശ്വര്യയുടെ മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ ഐശ്വര്യ റായ് ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്.
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായി ഐശ്വര്യ പോണ്ടിച്ചേരിയിലാണ്. ശരത്ത് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
undefined
രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്‍മി, റഹ്മാന്‍ എന്നിവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉള്ള കാര്യം നേരത്തേ പുറത്തുവന്നതാണ്.
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പിആർഒ ആതിര ദിൽജിത്ത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona