അതിനിടെയാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ ഗോസിപ്പുകള്‍ പറയുന്ന ആളുമായ ബയിൽവാൻ രംഗനാഥനാണ് തന്റെ യുട്യൂബ് ചാനലിലൂടെ ചില കാര്യങ്ങള്‍ പറഞ്ഞത്.
ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത് കോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം. എന്നാല്‍ രണ്ടുപേരും തിരക്കിട്ട സിനിമ തിരക്കുകളിലാണ്.
അതിനിടെയാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ ഗോസിപ്പുകള്‍ പറയുന്ന ആളുമായ ബയിൽവാൻ രംഗനാഥനാണ് തന്റെ യുട്യൂബ് ചാനലിലൂടെ ചില കാര്യങ്ങള്‍ പറഞ്ഞത്. ഐശ്വര്യ രജനീകാന്ത് രണ്ടാമത് ഒരു വിവാഹത്തിന് തയ്യാറെടുക്കുകയാണ് തമിഴ് സിനിമയുമായി ബന്ധപ്പെട്ടയാളാണ് വരന്‍ എന്നും, എന്നാല്‍ ഇത് രജനികാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടെന്നും രജനിയും മകളും വഴക്കായി എന്നും അതിനെ തുടര്‍ന്നാണ് അടുത്തിടെ രജനി ഒറ്റയ്ക്ക് മാലിദ്വീപില്‍ അവധിക്ക് പോയത് എന്നുമാണ് ഇയാള്‍ പറഞ്ഞത്.
'ഐശ്വര്യ അടുത്തിടെ താന്‍ സിനിമ രംഗത്തെ ഒരു വ്യക്തിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും രജനിയോട് അറിയിച്ചു. ഇതോടെ ടെൻഷനടിച്ച രജനികാന്ത് മകളോട് ദേഷ്യപ്പെട്ടു. ഇരുവരും പിണങ്ങി. ഇതോടെ രജനി മാലിദ്വീപിലേക്ക് പോവുകയായിരുന്നു. ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു" ബയിൽവാൻ രംഗനാഥന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇത് വിവിധ തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പും പറഞ്ഞ് വിവാദമുണ്ടാക്കിയ വ്യക്തിയാണ് ബയിൽവാൻ രംഗനാഥന്‍. ധനുഷും മീനയും വിവാഹിതരാകും എന്ന് പറഞ്ഞതിന് കേസ് പോലും നേരിടുന്നുണ്ട് ഇയാള്‍. എന്നാല്‍ ഇതിന് അധികം വൈകാതെ മറുപടി നല്‍കിയത് ഐശ്വര്യമാണ്. അത് നേരിട്ടല്ല എന്ന് മാത്രം.
അച്ഛന്‍ രജനികാന്തിന്‍റെയൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ.. 'പോസ്റ്റ് പാക്ക് അപ്പ്... ഡ്രസ് അപ്പ്... ഷോ അപ്പ്...' എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി മാറി. ഇവർ തമ്മിൽ പിണക്കത്തിൽ ആണെന്ന് പറഞ്ഞതിനെ ഈ ചിത്രത്തിന് താഴെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ആരാധകര്‍ ഈ പോസ്റ്റിന് അടിയില്‍.
ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന സിനിമയില്‍ രജനി അഭിനയിച്ചിരുന്നു. ഒരു എക്സ്റ്റന്‍റഡ് ക്യാമിയോ റോളിലാണ് താരം എത്തുന്നത്. എന്തായാലും ബയിൽവാൻ രംഗനാഥന്‍ പതിവുപോലെ ഒരു തള്ള് തള്ളിയാതാണ് എന്നാണ് ഇപ്പോള്‍ തമിഴ് സോഷ്യല്‍ മീഡിയയിലെ സംസാരം.
സിനിമയിലെ അഭിനയിക്കുന്നവര്‍ എല്ലാം സമ്പന്നരല്ല; പൊതുബോധത്തെ പൊളിച്ചടുക്കി ദംഗല്‍ നായിക.!
ആ വിജയ് ചിത്രത്തില്‍ ഇപ്പോഴാണെങ്കില്‍ അങ്ങനെ അഭിനയിക്കില്ലെന്ന് തമന്ന.!