കല്യാണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റംസായി
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. അഞ്ച് വര്‍ഷമായി സംപ്രേഷണം തുടരുന്ന പരമ്പര ആയിരം എപ്പിസോഡ് എന്ന നാഴികക്കല്ലിലേക്ക് കടക്കുകയാണ്. സംസാരശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ റംസായി. തമിഴ്‌നാട്ടുകാരിയായ ഐശ്വര്യയെ മലയാളികള്‍ ഇന്ന് തങ്ങളുടെ വീട്ടിലൊരു അംഗത്തെ പോലെ സ്‌നേഹിക്കുന്നുണ്ട്.
ഇപ്പോഴിതാ പച്ച നിറത്തിൽ തിളങ്ങുന്ന താരത്തിൻറെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സാരിയാണ് അണിഞ്ഞിരിക്കുന്നത്. ഇതിന് മുമ്പും പച്ച നിറത്തോടുള്ള താരത്തിൻറെ ഇഷ്ടം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞിടത്ത് പച്ച സാരിയിൽ പച്ചൈ നിറമേ എന്ന തമിഴ് ഗാനത്തിനൊപ്പം നടി ചുവടു വെക്കുന്നതും കാണാം. ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
undefined
ഇക്കാലം വരെയും ഒരു അഭിമുഖത്തിലോ സ്‌റ്റേജിലോ പൊതു ചടങ്ങുകളിലോ ഒന്നും സംസാരിച്ചിട്ടില്ല ഐശ്വര്യ. പുറത്ത് വച്ച് ആള്‍ക്കാരെ കണ്ടാല്‍ മിണ്ടും, പക്ഷെ ആരെങ്കിലും ക്യാമറ ഓണ്‍ ചെയ്താല്‍ അപ്പോള്‍ സംസാരം നിര്‍ത്തും. അതുകൊണ്ട് അഹങ്കാരിയാണ്, ജാഡക്കാരിയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ഊമയായ പെൺകുട്ടിയായി സീരിയലിൽ എത്തുന്നതിനാൽ പുറത്തും താരം സംസാരിച്ചിരുന്നില്ല. ഇപ്പോൾ കഥാപാത്രത്തിന്‍റെ സംസാരശേഷി തിരികെ കിട്ടിയ സന്തോഷമാണ് മൌനരാഗത്തിൽ കാണിക്കുന്നത്.
പതിനാലാം വയസ്സിലാണ് ഐശ്വര്യ അഭിനയത്തിലേക്ക് വരുന്നത്. ഡാന്‍സ് ചെയ്യുമായിരുന്നു, ഡാന്‍സ് ക്ലാസിനൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സര്‍ജറി കഴിഞ്ഞത്. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പതിയെ നടന്നു തുടങ്ങിയപ്പോള്‍ സീരിയലില്‍ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകള്‍ ചെയ്തു തുടങ്ങി. അതോടെ ഹോം സ്‌കൂളിംഗ് ആയി. വീട്ടിലിരുന്ന് പഠിച്ചിട്ട്, പരീക്ഷ എഴുതി. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ചേര്‍ന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
ALSO READ : 'ഭീഷ്‍മ പര്‍വ്വ'ത്തിന് ശേഷമുള്ള ചിത്രം; സര്‍പ്രൈസ് പ്രഖ്യാപനത്തിനൊരുങ്ങി അമല്‍ നീരദ്