'ബച്ചന്‍ കുടുംബത്തില്‍ പ്രശ്നം ഒറ്റ ചിത്രത്തിലൂടെ പുറത്തായി' ; ഐശ്വര്യയുടെ വെട്ടിമാറ്റല്‍ ചൂടേറിയ ചര്‍ച്ച.!

By Web Team  |  First Published Oct 12, 2023, 5:26 PM IST

എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെ ആരാധ്യയെ കെട്ടിപ്പിടിച്ച് ബിഗ് ബി നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. 


മുംബൈ: ഐശ്വര്യ റായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയാകുന്നത്. ബച്ചന്‍ കുടുംബത്തിലെ മരുമകളും ഭര്‍ത്താവിന്‍റെ കുടുംബവും തമ്മിലുള്ള പ്രശ്നം അല്‍പ്പം ഗുരുതരമാണ് എന്നാണ് ഈ ചിത്രത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. അമിതാഭ് ബച്ചന്‍റെ 81മത് ജന്മദിനത്തോട് അനുബന്ധിച്ച് ഐശ്വര്യ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

ഭാര്യ പിതാവിന്‍റെ ജന്മദിനത്തിന് ഒരു ദിവസം കഴിഞ്ഞ് മകൾ ആരാധ്യ അമിതാഭ് ബച്ചനെ ആശ്ലേഷിച്ച് നില്‍ക്കുന്ന ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ബച്ചന്‍ കുടുംബത്തിലെ മറ്റുള്ളവരെ ഒഴിവാക്കി ക്രോപ്പ് ചെയ്താണ് ഐശ്വര്യ റായ് പോസ്റ്റ് ചെയ്തത് എന്നാണ് ആരോപണം. കാരണം ബുധനാഴ്ച, അമിതാഭിന്‍റെ  ചെറുമകൾ നവ്യ നവേലി നന്ദ, താനും സഹോദരൻ അഗസ്ത്യ നന്ദയും മുത്തശ്ശി ജയ ബച്ചനും, ആരാധ്യയും ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിച്ചത്.

Latest Videos

എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെ ആരാധ്യയെ കെട്ടിപ്പിടിച്ച് ബിഗ് ബി നില്‍ക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ആരാധ്യ ചിത്രത്തില്‍ മെറൂണ്‍ ഔട്ട്ഫിറ്റിലായിരുന്നു. എന്നാല്‍ പിന്നീട് നവ്യ നവേലി നന്ദ എല്ലാവരും ഉള്ള ചിത്രം പോസ്റ്റ് ചെയ്തു. അമിതാഭിന്‍റെ ജന്മദിനത്തില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഭാര്യ ജയ ബച്ചനും ചേര്‍ന്നാണ് പടം എടുത്തത്. എന്നാല്‍ ഐശ്വര്യ ബാക്കിയുള്ളവരെ വെട്ടിയത് എന്തിന് എന്ന് ചോദ്യമാണ് ഉയരുന്നത്.

അതേ സമയം കുറച്ചുനാളായി ബച്ചന്‍ കുടുംബത്തില്‍ നടക്കുന്ന പൊട്ടിത്തെറികളുടെ ഭാഗമാണ് ഈ ചിത്രം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ഐശ്വര്യ തന്‍റെ ഭര്‍ത് സഹോദരി ശ്വേത ബച്ചനുമായി അത്ര സുഖത്തിലല്ലെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശ്വേത ബച്ചന്‍ ഐശ്വര്യയെ ഒരിടത്തും ഫോളോ ചെയ്യുന്നില്ല എന്നതാണ് അതിനൊരു കാരണമായി ഉയര്‍ന്നുവന്നത്. അതേ സമയം ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യയെ പിന്തുടരുന്നുണ്ട്. അതേ സമയം അമിതാഭ് ബച്ചന്റെ ഇൻസ്റ്റാ ഫോളോവേഴ്‌സിൽ അദ്ദേഹത്തിന്റെ മരുമകള്‍ ഐശ്വര്യ റായ് ബച്ചൻ ഇല്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റം കുടുംബത്തിലുണ്ടായി എന്ന ചോദ്യത്തിന് ബച്ചന്‍ മറുപടി പറഞ്ഞിരുന്നു. ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് അമിതാഭ് പറഞ്ഞത്. എന്തായാലും ബച്ചന്‍ കുടുംബത്തിലെ ഈ സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ വലിയൊരു സൂചനയാണ് എന്നാണ് ബിടൌണ്‍ ഗോസിപ്പ് വൃത്തങ്ങള്‍ പറയുന്നത്. 

അതേ സമയം തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ തന്‍റെ കുടുംബത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറില്ല, പ്രത്യേകിച്ച് ഭര്‍ത്താവിന്‍റെ കുടുംബ വിശേഷങ്ങള്‍ ഒന്നും തന്നെ ഐശ്വര്യ പങ്കുവയ്ക്കാറില്ല എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ ഭര്‍ത് സഹോദരിയുടെ മക്കളെയും ഭര്‍ത് മാതാവിനെയും മകള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ വെട്ടിയതില്‍ അത്ഭുതം ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍. 

'മരക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'

ആത്മ സുഹൃത്തിന്‍റെ വിയോഗത്തില്‍ വിതുമ്പി നടന്‍ നിവിന്‍ പോളി

click me!