ഐശ്വര്യ റായ് ബച്ചൻ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. മാതാപിതാക്കളുടെ പഴയകാല ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചത്.
ദില്ലി: മാതാപിതാക്കളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഐശ്വര്യ റായ് ബച്ചൻ പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. മാതാപിതാക്കളുടെ പഴയകാല ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചത്. കൃഷ്ണരാജ് റായിയുടെയും ബൃന്ദ്യാ റായിയുടെയും ചെറുപ്പത്തിലുള്ള ഫോട്ടോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായ് 2017-ൽ അന്തരിച്ചിരുന്നു. ഐശ്വര്യ അടിക്കുറിപ്പിൽ ഇങ്ങനെ എഴുതി, "പ്രിയപ്പെട്ട പ്രിയപ്പെട്ട മമ്മി-ഡോഡ്ഡായും ഡാഡി-അജ്ജായും നിങ്ങളെ നിത്യമായി സ്നേഹിക്കുന്നു. നിങ്ങളുടെ വിവാഹ വാർഷികത്തിൽ വളരെയധികം പ്രാർത്ഥനകളും സ്നേഹവും. ദൈവം അനുഗ്രഹിക്കട്ടെ." എന്നാണ് ചിത്രത്തിന് ഐശ്വര്യ നല്‍കിയ ക്യാപ്ഷന്‍.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഐശ്വര്യറായി തന്റെ പിതാവിന്റെ ജന്മദിനത്തിൽ മറ്റൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായി ചെറുമകൾ ആരാധ്യയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. "പ്രിയപ്പെട്ട പ്രിയപ്പെട്ട ഡാഡി-അജ്ജാ ഏറ്റവും സ്നേഹമുള്ള, ദയയുള്ള, എറ്റവും ശക്തനായ, ഉദാരമതിയായ, നീതിമാനായ വ്യക്തിയാണ് അങ്ങ്. നിങ്ങളെപ്പോലെ മറ്റാരുമില്ല" എന്നാണ് ചിത്രത്തിന് ഐശ്വര്യ ക്യാപ്ഷന്‍ നല്‍കിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐശ്വര്യ റായി സ്‌കൂളിലെ മകള്‍ ആരാധ്യയുടെ സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിലെ പെര്‍ഫോമന്‍സ് കാണാന്‍ എത്തിയിരുന്നു. മകളുടെ പ്രകടനം ഐശ്വര്യ ഫോണിൽ പകർത്തുന്നത് വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ഐശ്വര്യ റായിയുടെ ഫാന്‍ പേജുകളില്‍ ഈ വീഡിയോ വൈറലായിരുന്നു.
അതേ സമയം പുറം ലോകം ഇതുവരെ കാണാത്ത ലുക്കിലാണ് സ്കൂള്‍ പരിപാടിയില്‍ ആരാധ്യ.ആരാധ്യയുടെ ഹെയര്‍ സ്‌റ്റൈലും ശ്രദ്ധ നേടുന്നുണ്ട്. ഇതുവരെ കാണാത്ത ഹെയര്‍ സ്‌റ്റൈലിലാണ് ആരാധ്യ എത്തിയത്. അമ്മയേക്കാള്‍ സുന്ദരിയാണ് മകള്‍ എന്ന് അടക്കം പല കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
നെറ്റി കാണാത്ത വിധത്തിലുള്ള ഹെയര്‍ സ്‌റ്റൈലിലാണ് ആരാധ്യ എപ്പോഴും കാണാറുള്ളത്. അത് ആരാധ്യയുടെ നെറ്റിക്ക് വൈകല്യം ഉള്ളതിനാലാണ് എന്നുവരെ ഗോസിപ്പ് വന്നിരുന്നു. ആരാധ്യയെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റാന്‍ അനുവദിക്കാത്തത് അമ്മ ഐശ്വര്യയാണ് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഹെയര്‍ സ്റ്റെലില്‍ സുന്ദരിയായ ആരാധ്യയെ സ്കൂള്‍ പരിപാടിയില്‍ കാണാം. മകളുടെ പരിപാടി ആസ്വദിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.
'ഒടുവില്‍ ഐശ്വര്യ റായിയുടെ പുത്രിയുടെ നെറ്റി കണ്ടു': ആരാധ്യ അഭിനയത്തിലും ഗംഭീരം -വീഡിയോ വൈറല്‍
ഐഎഫ്എഫ്കെ കേരള ഫിലിം മാർക്കറ്റിൽ വൻ സ്വീകാര്യതയോടെ മലയാള ചലച്ചിത്രം 'താൾ'