കയറിപ്പിടിച്ചയാളെ പൊക്കി ആങ്കര്‍; ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ പ്രീ റിലീസ് ചടങ്ങിനിടെ സംഭവിച്ചത്.!

By Web Team  |  First Published Jan 5, 2024, 4:34 PM IST

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ എനിക്കെതിരെ അതിക്രമം നടത്തി. ഞാന്‍ അവനെ അപ്പോള്‍ തന്നെ പിടികൂടി. 


ചെന്നൈ: ധനുഷിന്‍റെ പുതിയ ചിത്രം ക്യാപ്റ്റന്‍ മില്ലറിന്‍റെ  ലോഞ്ചിങ് ചടങ്ങിനിടെ പരിപാടിക്കിടെ  മോശമായി പെരുമാറിയാണെ കാലുപിടിച്ച് മാപ്പ് പറയിച്ച് അവതാരക. അങ്കറായ ഐശ്വര്യ രഘുപതിയാണ് അതിക്രമം നടത്തിയാളെ മാപ്പ് പറയിച്ചത്. ഐശ്വര്യ തന്നെയാണ് താന്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍  പങ്കുവച്ചത്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് ഐശ്വര്യയുടെ ശരീരത്തില്‍ കടന്നുപിടിച്ചയാളെയാണ് ഐശ്വര്യ നേരിട്ടത്. 

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ എനിക്കെതിരെ അതിക്രമം നടത്തി. ഞാന്‍ അവനെ അപ്പോള്‍ തന്നെ പിടികൂടി. എന്‍റെ ചുറ്റുലും ഉണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ അവശേഷിന്നു. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാന്‍ തന്നെ ഭയം തോന്നുന്നു, ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

Latest Videos

എന്തായാലും സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കറുന്ന വേഷം ധരിച്ച ഒരു യുവാവിന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് ഐശ്വര്യ രഘുപതി അയാളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

what happened guys anybody
Knows correct incident? pic.twitter.com/OOD1v4R7EV

— Sekar 𝕏 (@itzSekar)

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു  ക്യാപ്റ്റന്‍ മില്ലറിന്‍റെ വന്‍ പ്രീ റിലീസ് ഈവന്‍റ് നടന്നത്. ധനുഷ് അടക്കം ചിത്രത്തിന്‍റെ മുഴുവന്‍ ടീമും പരിപാടിയ്ക്ക് എത്തിയിരുന്നു. എന്തായാലും ഈ ചടങ്ങിലെ മുഖ്യമായ ഒരു വനിതയ്ക്ക് നേരെ തന്നെ അതിക്രമം നടന്നതില്‍ വലിയ ഞെട്ടലിലാണ് തമിഴ് സിനിമ ലോകം. ഐശ്വര്യ രഘുപതിക്ക് പിന്തുണയുമായി പ്രമുഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. 

 ക്യാപ്റ്റൻ മില്ലര്‍ ജനുവരി 12ന് റിലീസാകാന്‍ ഇരിക്കുകയാണ്. ക്യാപ്റ്റൻ മില്ലറിന്‍റെ പ്രമോഷന്‍ ഗംഭീരമായ രീതിയിലാണ് നടക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം അടക്കം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം ഹൈക്കോടതിയില്‍ ഹര്‍ജി

ചൂട്ടുമായി ആരെയോ തിരഞ്ഞ് സിദ്ധാര്‍ത്ഥ്, ദേഹത്തെ സംഭവം കണ്ടോ?: ഞെട്ടിച്ച് ഭ്രമയു​ഗം അപ്ഡേറ്റ്.!

click me!