അവാര്‍ഡ് വേദിയില്‍ സാന്യ മല്‍ഹോത്രയെ 'കലാപക്കാരാ' സ്റ്റെപ്പ് പഠിപ്പിച്ച് ഐശ്യര്യ ലക്ഷ്‍മി: വീഡിയോ

By Web Team  |  First Published Oct 30, 2023, 11:12 PM IST

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റവുമായിരുന്നു കിംഗ് ഓഫ് കൊത്ത


അടുത്ത കാലത്ത് മലയാള സിനിമയില്‍ നിന്ന് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദുല്‍ഖല്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. പ്രതീക്ഷയുടെ അമിതഭാഗവുമായെത്തിയ ചിത്രത്തിന് പക്ഷേ വലിയ ജനപ്രീതി നേടിയെടുക്കാന്‍ ആയില്ല. അതേസമയം ചിത്രത്തിലെ പാട്ടുകളടക്കം ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ ചിത്രത്തിലെ കലാപക്കാരാ എന്ന ഗാനത്തിലെ ഹുക്ക് സ്റ്റെപ്പ് ബോളിവുഡ് താരം സാന്യ മല്‍ഹോത്രയെ പഠിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ വൈറല്‍ ആവുകയാണ്. 

ഒടിടി പ്ലേ അവാര്‍ഡ് വേദിയില്‍ അവതാരകന്‍റെ ആവശ്യപ്രകാരമാണ് ഐശ്യര്യ ലക്ഷ്മി തൊട്ടടുത്ത് ഉണ്ടായിരുന്ന സാന്യ മല്‍ഹോത്രയ്ക്ക് സ്റ്റെപ്പ് കാട്ടിക്കൊടുക്കുന്നത്. തുടര്‍ന്ന് വേദിയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ ഐശ്വര്യയുടെ ചുവടുകളെ അനുകരിക്കുന്ന സാന്യയെയും വീഡിയോയില്‍ കാണാം. 

When taught the hook-step of song from pic.twitter.com/SRhJQbxvBS

— OTTplay (@ottplayapp)

Latest Videos

 

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റവുമായിരുന്നു കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ്  പറയുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് രാജു എന്ന നായക കഥാപാത്രമായി ദുൽഖർ സൽമാന്‍ എത്തുന്നത്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ.

ALSO READ : 'ദൃശ്യ'ത്തിനു പിന്നാലെ 'കുറുപ്പും' വീണു; മലയാളത്തിലെ ആറാമത്തെ വലിയ ഹിറ്റ് ഇനി മമ്മൂട്ടിയുടെ പേരില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!