അതീവ ഗ്ലാമറസായ ബീച്ച് ചിത്രങ്ങളുമായി അഹാന

By Web Team  |  First Published Jan 20, 2023, 6:37 PM IST

അതേസമയം, അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. 


തിരുവനന്തപുരം: മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് ഒരു ബീച്ചില്‍ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ്. ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍  അഹാന.

Latest Videos

അതേസമയം, അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

നവംബര്‍ മാസത്തില്‍ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. "സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക", എന്നാണ് അഹാന മറുപടി നൽകിയത്.

ഷാരൂഖിന്‍റെ മകള്‍ സുഹാനയെ തന്‍റെ കുടുംബത്തിന് മുന്നില്‍ പരിചയപ്പെടുത്തി അമിതാഭ് ബച്ചന്റെ ചെറുമകൻ

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ; വൈറലായി ചിത്രങ്ങള്‍

click me!